ഇതവന്റെ അഭിനയം ആണെങ്കിൽ അവൻ ഒരു ഓസ്കർ കൊടുക്കണം!; സുഹൃത്തുക്കൾ പിടിച്ചുവെക്കുന്നു, കരയുന്ന വിദ്യാർഥിയുടെ പ്രകടനം വൈറൽ
വീഡിയോ വൈറലായതോടെ നിരവധി ഇൻഫ്ലുവൻസർമാരും സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗം പങ്കുവെച്ച് കമന്റുകളുമായി എത്തി

മലപ്പുറം: കലോത്സവ വേദിയിൽ ഒരു മരണരംഗം. കഥാപാത്രം മരിച്ചതിന് പിന്നാലെ നിയന്ത്രണം വിട്ട് കരയുന്നതുപോലെ അഭിനയിച്ച് ഒരു വിദ്യാർഥി. സുഹൃത്തുക്കൾ ചേർന്ന് അവനെ പിടിച്ചുവെക്കുന്നു. സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ രംഗമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറൽ. അഞ്ച് ദിവസം കൊണ്ട് 30.6 മില്യൺ വ്യൂസ്.
മലപ്പുറം GHSS ഒതുക്കുങ്ങൽ സ്കൂളിലെ വിദ്യാർഥികളുടെ കലോത്സവ സ്കിറ്റിലെ രംഗമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. Zabeqha എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
വേദിയിൽ സ്കിറ്റ് നടക്കുന്നതിനിടെ ഒരു കഥാപാത്രത്തിന്റെ മരണരംഗമാണ് അവതരിപ്പിക്കുന്നത്. മരണവാർത്ത അറിഞ്ഞതോടെ നിയന്ത്രണം വിട്ട് കരയുന്നതുപോലെ അഭിനയിക്കുന്ന വിദ്യാർഥിയാണ് വീഡിയോയിലെ പ്രധാന ആകർഷണം. കരഞ്ഞുകൊണ്ട് മുന്നോട്ടുപോകാൻ ശ്രമിക്കുന്ന വിദ്യാർഥിയെ സുഹൃത്തുക്കൾ ചേർന്ന് പിടിച്ചുവയ്ക്കുന്നതും രംഗത്തിൽ കാണാം.
കരച്ചിലും ശരീരഭാഷയും മുഖഭാവവുമെല്ലാം അത്ര സ്വാഭാവികമായാണ് വിദ്യാർഥി അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വീഡിയോ കണ്ട പലരും ഇത് യഥാർഥ സംഭവമാണോ എന്ന തരത്തിൽ പോലും പ്രതികരിച്ചാണ് രംഗം ശ്രദ്ധ നേടിയത്.
വീഡിയോ വൈറലായതോടെ നിരവധി ഇൻഫ്ലുവൻസർമാരും സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗം പങ്കുവെച്ച് കമന്റുകളുമായി എത്തി.
Zabeqha പേജിൽ പങ്കുവെച്ച വീഡിയോ അഞ്ച് ദിവസം കൊണ്ട് 30.6 മില്യൺ വ്യൂസ് പിന്നിട്ടു. ഇൻഫ്ലുവൻസർമാരിലേക്കും റീച്ചെത്തിയതോടെ കലോത്സവ വേദിയിലെ ഈ ചെറിയ അഭിനയരംഗം ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വലിയ ചർച്ചയായിരിക്കുകയാണ്.
വേദിയിൽ അരങ്ങേറിയത് ഒരു സ്കിറ്റ്. പക്ഷേ സോഷ്യൽ മീഡിയയിൽ താരമായത് അതിലെ ഈ ഒരു രംഗവും GHSS Othukkungal വിദ്യാർഥിയുടെ പ്രകടനവുമാണ്.
Adjust Story Font
16

