Quantcast

മീന്‍ പിടിക്കാന്‍ കോളയും തക്കാളിയും മുട്ടയും: ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി പൊളിച്ചടുക്കല്‍ വീഡിയോ

കോളയൊഴിച്ച് കൊടുത്ത് നദീതീരത്തോ പുഴയോരത്തോ ഉള്ള കുഴികളില്‍ ഒളിച്ചിരിക്കുന്ന മീനിനെ പിടിക്കുന്ന നിരവധി വീഡിയോകള്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗാണ്

MediaOne Logo

Web Desk

  • Updated:

    2021-04-22 04:40:16.0

Published:

22 April 2021 4:05 AM GMT

മീന്‍ പിടിക്കാന്‍ കോളയും തക്കാളിയും മുട്ടയും: ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി പൊളിച്ചടുക്കല്‍ വീഡിയോ
X

കോളയൊഴിച്ച് കൊടുത്ത് നദീതീരത്തോ പുഴയോരത്തോ ഉള്ള കുഴികളില്‍ ഒളിച്ചിരിക്കുന്ന മീനിനെ പിടിക്കുന്ന നിരവധി വീഡിയോകള്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗാണ്. എന്നാല്‍ ഇത്തരം വീഡിയോകളെ പൊളിച്ചടുക്കുന്ന ഒരു വീഡിയോ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇപ്പോള്‍ ഒന്നാമതെത്തിയിരിക്കുകയാണ്. ഫിറോസ് ചുട്ടിപ്പാറാ എന്ന യൂട്യൂബറാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ മീന്‍പിടുത്ത വീഡിയോയ്ക്ക് പിന്നിലെ തട്ടിപ്പ് വളരെ രസകരമായി പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

കോളയൊഴിച്ചും, കോളയില്‍ മെന്‍റോസ് ചേര്‍ത്തും അല്ലെങ്കില്‍ കോഴിമുട്ട പൊട്ടിച്ച് ഒഴിച്ചും തക്കാളി അരിഞ്ഞിട്ട് കൊടുത്തും നിരവധി പേരാണ് മീന്‍പിടുത്ത വീഡിയോ യൂട്യൂബുകളിലും ഫെയ്സ്‍ബുക്കിലും അപ്‍ലോഡ് ചെയ്തിരിക്കുന്നത്. ഇതുകണ്ട് മീന്‍പിടിക്കാനിറങ്ങിയ ആര്‍ക്കും എങ്ങനെയാണ് കൊക്കക്കോള ഒഴിക്കുമ്പോഴോക്ക് കൂട്ടമായി മീനുകള്‍ പുറത്തേക്ക് വരുന്നത് എന്നതിന് പിന്നിലെ തട്ടിപ്പ് മനസ്സിലായിരുന്നില്ല. വീഡിയോ കണ്ട് മീന്‍പിടിക്കാനിറങ്ങിയവര്‍ക്കൊന്നും മീനിനെ കിട്ടിയതുമില്ല.

ഇത്തരം യൂട്യൂബ് വീഡിയോകളുടെ സ്ഥിരം പ്രേക്ഷകര്‍ക്ക് അവരുടെ ഇതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്കുള്ള മറുപടി ഫിറോസിന്‍റെ ഈ വീഡിയോ കാണുന്നതോടെ കിട്ടും. ട്രാവല്‍ മാസ്റ്റര്‍ എന്ന യൂട്യൂബ് അക്കൌണ്ടിലാണ് ഈ വീഡിയോ ഇട്ടിട്ടുള്ളത്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതാണ് ഇപ്പോള്‍ ഈ വീഡിയോ. നിരവധി പേരാണ് വീഡിയോക്ക് താഴെ രസകരമായ കമന്റ‍റുകളുമായി എത്തിയിട്ടുള്ളത്. ആരും വീഡിയോ മുഴുവന്‍ കാണാതെ ഇതുപോലെ മീന്‍ പിടിക്കാന്‍ പോകരുത് എന്ന് മാത്രം.

പാലക്കാടന്‍ ഭാഷയിലുള്ള സംസാരവും ചട്ടിയും കലവുമായി പറമ്പില്‍ അടുപ്പ് കൂട്ടിയുള്ള പാചകവും- പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പാചക വ്ലോഗറാണ് ഫിറോസ് ചുട്ടിപ്പാറ. ക്രാഫ്റ്റ് മീഡിയ എന്ന പേരില്‍ തുടങ്ങിയ യൂട്യൂബ് അക്കൌണ്ട് ഇപ്പോള്‍ പേരുമാറ്റി വില്ലേജ് ഫുഡ് എന്നാക്കി മാറ്റിയിട്ടുണ്ട്.

TAGS :

Next Story