Quantcast

'അയിഷ ഫാത്തിമയെ വീണ്ടും കണ്ടതില്‍ സന്തോഷം'; വൈറല്‍ സല്യൂട്ടിലെ എസ്പിസി കേഡറ്റിനെ വീണ്ടും കണ്ട് മുഖ്യമന്ത്രി

മുഖ്യമന്ത്രി സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിന് സല്യൂട്ട് നല്‍കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു

MediaOne Logo
vd satheesan meets spc cadet of viral salute video
X

കൊച്ചി: മുഖ്യമന്ത്രി വി.ഡി സതീശന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന് സല്യൂട്ട് നല്‍കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. എറണാകുളം ടൗണ്‍ഹാളില്‍ കഴിഞ്ഞയാഴ്ച നടന്ന 'ജീവ-സുയാത്ര മിഷന്‍' പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ 'പൂക്കി' സല്യൂട്ട് ദേശീയമാധ്യമങ്ങളില്‍ വരെ നിറഞ്ഞിരുന്നു. ചേരാനെല്ലൂര്‍ അല്‍ ഫറൂഖിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരി അയിഷ ഫാത്തിമയാണ് മുഖ്യമന്ത്രിയുടെ സല്യൂട്ട് ഏറ്റുവാങ്ങിയ ആ വിദ്യാര്‍ഥിനി. അയിഷ ഫാത്തിമയെ വീണ്ടും കണ്ട കാര്യം സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പങ്കുവെച്ചു.

അന്ന് എറണാകുളം ടൗണ്‍ഹാളില്‍, 'ജീവ-സുയാത്ര മിഷന്‍' പദ്ധതിയുടെ ഉദ്ഘാടകനായ മുഖ്യമന്ത്രിക്ക് ഉപഹാരമായി ബൊക്ക നല്‍കിയത് സ്റ്റുഡന്റ് പൊലീസ് കേഡറ്റായ അയിഷ ഫാത്തിമയാണ്. ബൊക്കെ നല്‍കിയ പിന്നാലെ കുട്ടി സല്യൂട്ട് ചെയ്യുകയുമുണ്ടായി. എന്നാല്‍ ഉപഹാരം താഴെ വെക്കുന്നതിനിടെ മുഖ്യമന്ത്രി ഈ സല്യൂട്ട് ശ്രദ്ധിച്ചില്ല. അദ്ദേഹം സീറ്റില്‍ ഇരിക്കാന്‍ ഒരുങ്ങി. അപ്പോഴാണ് തന്റെ മുന്നില്‍ നില്‍ക്കുന്ന കുട്ടി സല്യൂട്ട് ചെയ്തുകൊണ്ട് നില്‍ക്കുന്നത് മുഖ്യമന്ത്രി കണ്ടതും പെട്ടെന്ന് തന്നെ എഴുന്നേറ്റ് നിറഞ്ഞ ചിരിയോടെ സല്യൂട്ട് മടക്കുകയും ചെയ്തത്. ഈ ദൃശ്യമായിരുന്നു വൈറലായത്.

ഇന്ന് പറവൂരില്‍ മാതൃഭൂമി- ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയിലേക്ക് പൂക്കളുമായി എത്തിയപ്പോഴാണ് അയിഷ ഫാത്തിമയെ മുഖ്യമന്ത്രി വീണ്ടും കണ്ടത്. അയിഷയുടെ സല്യൂട്ടിനെ കുറിച്ച് സ്റ്റേജില്‍ അവതാരക ഓര്‍മ്മിപ്പിച്ചെന്നും, അയിഷ സല്യൂട്ട് ചെയ്ത് നില്‍ക്കുന്നത് താന്‍ ആദ്യം കണ്ടിരുന്നില്ലെന്നും ഇരിക്കാന്‍ തുടങ്ങുമ്പോഴാണ് അയിഷയുടെ സല്യൂട്ട് കണ്ടതും പെട്ടെന്ന് എഴുന്നേറ്റതുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അയിഷ ഫാത്തിമയെ വീണ്ടും കണ്ടതില്‍ സന്തോഷമെന്നും മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പറഞ്ഞു.




TAGS :

Next Story