Quantcast

ഹാർലി-ഡേവിഡ്സണിൽ സൊമാറ്റോ ഡെലിവറി; സോഷ്യൽ മീഡിയയിൽ വൈറലായി യുവാവ്

2.4 ലക്ഷത്തിനു മുകളിൽ വില വരുന്ന ഹാർലി-ഡേവിഡ്‌സൺ X440 എന്ന ഹൈ-എൻഡ് ബൈക്കാണ് ഇയാൾ ഓടിക്കുന്നത്

MediaOne Logo

Web Desk

  • Published:

    17 April 2024 5:50 PM IST

Zomato Delivery Agent
X

ബംഗളൂരു: കൊടും ചൂടും പേമാരിയുമൊക്കെ അവഗണിച്ച് ഭക്ഷണവുമായി നമുക്ക് മുന്നിലേക്ക് വരുന്നവരാണ് ഡെലിവറി ഏജന്റുകള്‍. പലപ്പോഴും ബൈക്കുകളിലായിരിക്കും ഇവരുടെ സഞ്ചാരം. എന്നാല്‍ ഇത്തവണയൊരു ഡെലിവറി ഏജന്റാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ഇയാള്‍ എത്തിയതും ഒരു ബൈക്കിലാണ്. എന്നാലത് ആഡംബര ഹാർലി ഡേവിഡ്സണിലാണെന്ന് മാത്രം.

സൊമാറ്റൊ ഡെലിവറിക്കായി ഹാർലി ഡേവിഡ്സണിൽ പോകുന്ന ഡെലിവറി ബോയുടെ ദൃശ്യമാണ് ഇൻസ്റ്റാഗ്രാമിൽ തരംഗമായി മാറുന്നത്. 2.4 ലക്ഷത്തിനു മുകളിൽ വില വരുന്ന ഹാർലി-ഡേവിഡ്‌സൺ X440 എന്ന ഹൈ-എൻഡ് ബൈക്കാണ് ഇയാൾ ഓടിക്കുന്നത്.

വിലകൂടിയ ഹെൽമറ്റും ഗ്ലൗസും ധരിച്ച് കർണാടക രജിസ്ട്രേഷൻ ബൈക്കുമായാണ് ട്രാഫിക്കിലൂടെ കടന്നുപോകുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോക്ക് 3.4 മില്യണ്‍ കാഴ്ചക്കാരെ ലഭിച്ചുകഴിഞ്ഞു. 90,000ലധികം ലൈക്കുകളും നേടി. അതേസമയം രസകരമായ കമന്റുകളിലൂടെയാണ് വീഡിയോയെ സ്വീകരിക്കുന്നത്. സൊമാറ്റോ സ്ഥാപകനായ ദീപിന്ദർ ഗോയൽ തന്നെയാണ് ബൈക്ക് ഓടിക്കുന്നതെന്നാണ് ചിലര്‍ പറയുന്നത്.

ഒഴിവുസമയത്ത് ഓർഡറുകൾ ഡെലിവർ ചെയ്യാൻ ശ്രമിക്കുന്ന പാവം മുതലാളിയെക്കുറിച്ചാണ് ചിലര്‍ കമന്റ് ഇടുന്നത്. തൊഴില്‍ ചെയ്ത് സമ്പാദിച്ച പണം കൊണ്ട് നേടിയെടുത്ത സ്വപ്‌നമായിരിക്കും ഹാര്‍ലി-ഡേവിഡ്‌സണ്‍ എന്നാണ് ഒരാളുടെ കമന്റ്. അതേസമയം ഹെൽമെറ്റിനുള്ളിൽ മറഞ്ഞിരിക്കുന്ന ആ മുഖം തേടുകയാണ് സോഷ്യൽ മീഡിയ.

TAGS :

Next Story