Quantcast

മദ്യലഹരിയില്‍‌ സൈനിക വാഹനം ആക്രമിച്ച് മോഡല്‍; വീഡിയോ വൈറല്‍

പെണ്‍കുട്ടി ആവര്‍ത്തിച്ച് സൈനിക വാഹനത്തില്‍ ചവിട്ടുന്നതും ഹെഡ് ലൈറ്റ് നശിപ്പിക്കുന്നതും വീഡിയോയില്‍ കാണാം

MediaOne Logo

Web Desk

  • Updated:

    2021-09-10 07:24:53.0

Published:

10 Sept 2021 12:40 PM IST

മദ്യലഹരിയില്‍‌ സൈനിക വാഹനം ആക്രമിച്ച് മോഡല്‍; വീഡിയോ വൈറല്‍
X

ഗ്വാളിയോറില്‍ മദ്യലഹരിയില്‍‌ സൈനിക വാഹനം ആക്രമിച്ച് 22കാരി മോഡല്‍. ബുധനാഴ്ച രാത്രിയാണ് സംഭവം. മദ്യലഹരിയില്‍ റോഡില്‍ കലഹമുണ്ടാക്കിയ മോഡല്‍ സൈനിക വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പെണ്‍കുട്ടി ആവര്‍ത്തിച്ച് സൈനിക വാഹനത്തില്‍ ചവിട്ടുന്നതും ഹെഡ് ലൈറ്റ് നശിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ മോഡല്‍ തള്ളിമാറ്റുന്നു. പടാവ് പോലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

"മദ്യലഹരിയിലായിരുന്ന പെണ്‍കുട്ടിയാണ് പ്രശ്നമുണ്ടാക്കിയത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ആര്‍മിയുടെ ഭാഗത്തുനിന്നും പരാതി ലഭിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ വൈദ്യപരിശോധനാ ഫലം വന്നിട്ടുണ്ട്. അതനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും"- പോലീസ് പറയുന്നു.

ഡല്‍ഹിയില്‍ നിന്നും ഗ്വാളിയോറിലെത്തിയ മൂന്ന് പെണ്‍കുട്ടികളില്‍ ഒരാളാണ് പ്രശ്നമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മറ്റു രണ്ട് പേര്‍ സ്റ്റേഷനില്‍ ചെന്നതിനെ തുടര്‍ന്ന് മോഡലിനെ ജാമ്യത്തില്‍ വിട്ടയച്ചു.

TAGS :

Next Story