Quantcast

ശബരിമലയും ആചാരാനുഷ്ഠാന സംരക്ഷണവും തന്നെയാണ് കേരളത്തിലെ പ്രധാന തെരഞ്ഞെടുപ്പ് അജണ്ടയെന്ന് മോദി

വിശ്വാസങ്ങളേയും പ്രമാണങ്ങളേയും തകര്‍ക്കാന്‍ ഗൂഢ ശ്രമം നടക്കുന്നതായും മോദി കുറ്റപ്പെടുത്തി.

MediaOne Logo

Web Desk

  • Published:

    13 April 2019 1:36 AM GMT

ശബരിമലയും ആചാരാനുഷ്ഠാന സംരക്ഷണവും തന്നെയാണ് കേരളത്തിലെ പ്രധാന തെരഞ്ഞെടുപ്പ് അജണ്ടയെന്ന് മോദി
X

ശബരിമലയും ആചാരാനുഷ്ഠാന സംരക്ഷണവും തന്നെയാണ് പ്രധാന തെരഞ്ഞെടുപ്പ് അജണ്ടയെന്ന് പ്രഖ്യാപിച്ച് കോഴിക്കോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി. കേരളത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ സുപ്രിം കോടതിയെ അറിയിക്കും. വിശ്വാസങ്ങളേയും പ്രമാണങ്ങളേയും തകര്‍ക്കാന്‍ ഗൂഢ ശ്രമം നടക്കുന്നതായും മോദി കുറ്റപ്പെടുത്തി. യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും കടന്നാക്രമിച്ചായിരുന്നു മോദിയുടെ പ്രസംഗം. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തി പിടിക്കുമെന്ന വിവാദ പ്രസ്താവന പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരന്‍ പിള്ള നടത്തുകയും ചെയ്തു .

യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് പറഞ്ഞ് ആക്രമണത്തിന് തുടക്കം. അഴിമതിയും വികസനത്തിലെ പിന്നാക്കാവസ്ഥയിലും കേന്ദ്രീകരിച്ചായിരുന്നു വിമര്‍ശനം. പിന്നെ ശബരിമല തന്നെയാണ് തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമെന്ന് വ്യക്തമാക്കുന്ന വാക്കുകള്‍. ശബരിമലയെന്ന് എടുത്ത് പറയാതെ കേരളത്തിലെ ആചാരാനുഷ്ടാനങ്ങള്‍ സുപ്രിം കോടതിയെ അറിയിക്കുമെന്നായിരുന്നു പ്രഖ്യാപനം. കേരള സംസ്കാരത്തെ തകര്‍ക്കാര്‍ ആരേയും അനുവദിക്കില്ല. വിശ്വാസങ്ങളെ തകര്‍ക്കാന്‍ ഗൂഢശ്രമം നടക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞ് വെച്ചു.

പ്രധാനമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു ശബരിമല പ്രചരണത്തിന് ഉപയോഗിക്കുമെന്ന ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍. സ്ത്രീശാക്തീകരണത്തെ കുറിച്ച് ഐസ്ക്രീം, സോളാര്‍ കേസുകള്‍ നേരിടുന്നവര്‍ക്ക് പറയാന്‍ അര്‍ഹതയില്ലെന്ന് കൂടി പ്രധാനമന്ത്രി പറഞ്ഞ് വെച്ചതോടെ ശബരിമല തന്നെയാണ് കേരളത്തിലെ പ്രചാരണത്തിന്‍റെ ഊന്നലെന്ന് വ്യക്തമായി.

TAGS :

Next Story