Quantcast

നടൻ ലുക്മാൻ വിവാഹിതനായി

മലപ്പുറം പന്താവൂരിൽ വെച്ചായിരുന്നു വിവാഹം

MediaOne Logo

Web Desk

  • Published:

    20 Feb 2022 4:05 PM IST

നടൻ ലുക്മാൻ വിവാഹിതനായി
X

സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടൻ ലുക്മാൻ അവറാൻ വിവാഹിതനായി. ജുമൈമയാണ് വധു. മലപ്പുറം പന്താവൂരിൽ വെച്ചായിരുന്നു വിവാഹം. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ലുക്മാൻ എൻജിനീയറിങ് മേഖലയിൽനിന്നാണ് സിനിമയിലേക്ക് എത്തിയത്.

മുഹ്സിൻ പെരാരി സംവിധാനം ചെയ്ത 'കെഎൽ 10 പത്ത്' സിനിമയിലാണ് നടൻ ശ്രദ്ധ നേടിയത്. വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്കോൺ, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയർ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത 'ഉണ്ട' എന്ന സിനിമയിലെ ബിജു കുമാർ എന്ന കഥാപാത്രം പ്രേക്ഷകപ്രശംസ നേടിയിരുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്ത 'ഓപ്പറേഷൻ ജാവ'യിലൂടെ നായക വേഷത്തിലുമെത്തി. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ അർച്ചന 31 നോട്ടൗട്ട് ആണ് ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

TAGS :

Next Story