Quantcast

റൺമലക്ക് മുന്നിൽ വീണ് ഡൽഹി; ചെന്നൈക്ക് തകർപ്പൻ ജയം

ചെന്നൈയുടെ ജയം 91 റണ്‍സിന്

MediaOne Logo

Web Desk

  • Updated:

    2022-05-08 17:46:59.0

Published:

8 May 2022 5:44 PM GMT

റൺമലക്ക് മുന്നിൽ വീണ് ഡൽഹി;  ചെന്നൈക്ക് തകർപ്പൻ ജയം
X

മുംബൈ: ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് തകർപ്പൻ ജയം. 91 റൺസിനാണ് ചെന്നൈ ഡല്‍ഹിയെ തകര്‍ത്തത്. ചെന്നൈ ഉയർത്തിയ 208 റൺസിന്‍റെ കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന ഡൽഹി 117 റൺസിന് കൂടാരം കയറി. 25 റൺസെടുത്ത മിച്ചല്‍ മാര്‍ഷാണ് ഡൽഹിയുടെ ടോപ് സ്‌കോറർ. ചെന്നൈക്കായി മുഈൻ അലി മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ഓപ്പണര്‍ ഡെവോൺ കോൺവേയുടെ തകർപ്പൻ അർധ സെഞ്ച്വറിയാണ് ചെന്നൈക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 208 റൺസ് എടുത്തു. കോൺവേ വെറും 49 പന്തിൽ നിന്ന് അഞ്ച് സിക്‌സുകളുടേയും ഏഴ് ഫോറുകളുടേയും അകമ്പടിയിൽ 87 റൺസെടുത്തു.

ഓപ്പണിങ് വിക്കറ്റിൽ കോൺവേയും ഗെയ്ക് വാദും ചേര്‍ന്ന് 110 റൺസിന്‍റെ കൂട്ടു കെട്ടാണ് ചെന്നൈക്കായി പടുത്തുയർത്തിയത്. ഗെയ്ക് വാദ് 33 പന്തിൽ നിന്ന് 41 റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ ശിവം ദുബെയും ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും ചെന്നൈക്കായി കത്തിക്കയറി. ദുബെ വെറും 19 പന്തിൽ നിന്ന് രണ്ട് സിക്‌സുകളുടേയും രണ്ട് ഫോറുകളുടേയും അകമ്പടിയിൽ 32 റൺസെടുത്തപ്പോള്‍ ധോണി ഏഴ് പന്തില്‍ നിന്ന് 19 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

മത്സരത്തിൽ ടോസ് നേടിയ ഡൽഹി ചെന്നൈ യെ ബാറ്റിംഗിനയക്കുകയായിരുന്നു. തുടക്കം മുതൽ തന്നെ ഗെയ്ക് വാദും കോൺവേയും ടോപ് ഗിയറിലായിരുന്നു. ഇരുവരും ചേര്‍ന്ന് പത്താം ഓവറിൽ തന്നെ ടീം സ്‌കോർ നൂറ് കടത്തി. ഡല്‍ഹിക്കായി എന്‍ഡ്രിക്ക് നോര്‍ജേ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഖലീല്‍ അഹ്‍മദ് രണ്ട് വിക്കറ്റ് വീഴ്ത്തി.

TAGS :

Next Story