Quantcast

ആരാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി..? ഉത്തരം ഇവിടെയുണ്ട്

അമേരിക്കൻ നിർമ്മിത ഡേറ്റിംഗ് ആപ്പായ ബംബിളിന്റെ സഹ സ്ഥാപകയും സി.ഇ.ഒയുമാണ് വിറ്റ്‌നി

MediaOne Logo

  • Published:

    14 Feb 2021 10:07 PM IST

ആരാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി..? ഉത്തരം ഇവിടെയുണ്ട്
X

വിറ്റ്‌നി വോൾഫ് ഹെർഡാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി. അമേരിക്കൻ നിർമ്മിത ഡേറ്റിംഗ് ആപ്പായ ബംബിളിന്റെ സഹ സ്ഥാപകയും സി.ഇ.ഒയുമാണ് വിറ്റ്‌നി. 1.5 ബില്യൺ ഡോളറാണ് ഈ 31 കാരിയുടെ ആസ്തി. വിറ്റ്‌നിക്ക് ബംബിൾ കമ്പനിയിൽ 12 ശതമാനം ഓഹരിയാണുള്ളത്.

2020ന്റെ ആദ്യ ഒമ്പത് മാസങ്ങൾ കൊണ്ട് 417 മില്യൺ ഡോളറിന്റെ വരുമാനമാണ് ബംബിൾ നേടിയത്. ഒരു വർഷം മുമ്പ് 363 മില്യൺ ഡോളറായിരുന്നു കമ്പനിയുടെ ആസ്തി. കമ്പനി ആരംഭിക്കുമ്പോൾ 43 ഡോളറായിരുന്നു ഒരു ഓഹരിയുടെ വില. ഇന്നത് 76 ഡോളറിലേക്ക് എത്തിക്കാൻ വിറ്റ്‌നിക്ക് സാധിച്ചു.

2014ൽ പ്രശസ്ത ഡേറ്റിംഗ് ആപ്പായ ടിന്റർ ഉപേക്ഷിച്ചാണ് വിറ്റ്‌നി ബംബിൾ ആരംഭിക്കുന്നത്. മാത്രമല്ല ടിന്ററിലെ തന്റെ ബോസിനും കാമുകനുമെതിരെ ലൈഗിക പീഡനത്തിന് പരാതിയും വിറ്റ്‌നി നൽകിയിരുന്നു.

സ്ത്രീകൾക്ക് വളരെയധികം പ്രാധാന്യം നൽകിയാണ് ബംബിൾ നിർമ്മിച്ചിരിക്കുന്നത്. 1.7 ബില്യൺ ധീരരായ വനിതകളാലാണ് ബംബിൾ ഈ ഉയർച്ച കൈവരിച്ചതെന്നാണ് വിറ്റ്‌നി നേട്ടത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്.

TAGS :

Next Story