ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പുല്ലുവില; 149 ദശലക്ഷം ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ പാസ്‌വേഡുകൾ ചോർന്നു; റിപ്പോർട്ട്
സോഷ്യൽ മീഡിയ അകൗണ്ടുകൾക്ക് പുറമേ ധനകാര്യ സേവന അക്കൗണ്ടുകൾ, ക്രിപ്‌റ്റോ വാലറ്റുകൾ, ട്രേഡിംഗ് അക്കൗണ്ടുകൾ, ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് വിവരങ്ങളും ചോർന്നവയിൽ ഉൾപ്പെടുന്നു

ന്യൂഡൽഹി: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ, നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകളിലെ 149 ദശലക്ഷത്തിലധികം പാസ്‌വേർഡുകൾ ചോർന്നതായി റിപ്പോർട്ട്. സുരക്ഷാ ഗവേഷകനായ ജെറമിയ ഫൗളർ പുറത്തുവിട്ട റിപ്പോർട്ട് ഉപയോക്താക്കളുടെ സ്വകാര്യതയെ സംബന്ധിച്ച ഗുരുതര ആശങ്ക ഉയർത്തുന്നു.
വിവരങ്ങൾ പൊതുജനങ്ങൾക്ക് ആക്‌സസ് ചെയ്യാനാവുന്ന രൂപത്തിൽ ഓൺലൈനിൽ ലഭ്യമായിരുന്നുവെന്നും ഫൗളർ പറഞ്ഞു. സോഷ്യൽ മീഡിയ അകൗണ്ടുകൾക്ക് പുറമേ ധനകാര്യ സേവന അക്കൗണ്ടുകൾ, ക്രിപ്‌റ്റോ വാലറ്റുകൾ, ട്രേഡിംഗ് അക്കൗണ്ടുകൾ, ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് വിവരങ്ങളും ചോർന്നതായി ഫൗളർ അവകാശപ്പെട്ടു. നിരവധി രാജ്യങ്ങളിൽ നിന്നുള്ള '.gov' ഡൊമെയ്‌നുകളുമായി ബന്ധപ്പെട്ട ക്രെഡൻഷ്യലുകൾ ചോരുന്നത് ഗൗരവുമുള്ള സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഓൺലൈനിൽ ലഭ്യമായ എല്ലാ വിവരങ്ങളും ഇതിനകം തന്നെ നീക്കം ചെയ്തിട്ടുണ്ട്. പക്ഷെ ഇതുമായി ബന്ധപ്പെട്ട് എത്രത്തോളം നാശനഷ്ടങ്ങളോ ഡാറ്റ ചോർച്ചയോ സംഭവിച്ചുവെന്ന് അറിയാൻ ഒരു മാർഗവുമില്ലെന്ന് ബ്ലാക്ക് ഡക്കിലെ സീനിയർ സെക്യൂരിറ്റി എഞ്ചിനീയർ ബോറിസ് സിപോട്ട് പറഞ്ഞു. ഉപയോക്തൃ ഉപകരണങ്ങളെ ബാധിക്കുകയും അവരുടെ ഇൻപുട്ടുകൾ രേഖപ്പെടുത്തുകയും ചെയ്യുന്ന ഇൻഫോസ്റ്റീലിംഗ് മാൽവെയർ ഉപയോഗിച്ചാണ് വിവരങ്ങൾ ചോർത്തിയതെന്ന് കരുതുന്നതായി ജെറമിയ ഫൗളർ പറഞ്ഞു.
Adjust Story Font
16

