ഇന്തോനേഷ്യയിലെ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി

ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്

MediaOne Logo

Web Desk

  • Published:

    22 Nov 2022 1:42 AM GMT

ഇന്തോനേഷ്യയിലെ  ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി
X

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത. പരിക്കേറ്റവരുടെ എണ്ണം 700 പിന്നിട്ടു. ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.

ഇന്തോനേഷ്യയിലെ ആകെ ജനസംഖ്യയുടെ 55 ശതമാനം പേരും താമസിക്കുന്ന ജാവ ദ്വീപിലാണ് വൻ ഭൂചലനം ഉണ്ടായത്. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി ജീവനുകൾ നഷ്ടമായി. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. മരിച്ചവരിൽ ഏറെയും സ്‌കൂൾ വിദ്യാർഥികളാണെന്ന് പടിഞ്ഞാറൻ ജാവ ഗവർണർ റിദ്‌വാൻ കാമിൽ വ്യക്തമാക്കി. ഭൂചലനത്തില്‍ ഒട്ടേറെ കെട്ടിങ്ങളും വീടുകളും തകര്‍ന്നു വീണു. പതിനായിരത്തിലധികം പേര്‍ ഭവനരഹിതരായി.

തകർന്നുവീണ കെട്ടിടങ്ങൾക്കടിയിൽ നിരവധിപേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ പുറത്തെത്തിക്കാനിയി രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. മണ്ണിടിച്ചില്‍ കാരണം പലയിടത്തേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരും മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ ഭൂചലനത്തിന്‍റെ പശ്ചാത്തലത്തിൽ ഏഷ്യൻ രാജ്യങ്ങൾ സുനാമി ഭീഷണിയിലാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

TAGS :

Next Story