Quantcast

മഡഗാസ്‌കറിൽ ബോട്ട് മുങ്ങി 22 കുടിയേറ്റക്കാർ മരിച്ചു

ഫ്രഞ്ച് ദ്വീപായ മയോട്ടെയിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് ബോട്ട് മറിഞ്ഞതെന്ന് മഡഗാസ്കർ പോർട്ട് അതോറിറ്റി അറിയിച്ചു

MediaOne Logo

Web Desk

  • Published:

    13 March 2023 1:54 PM IST

boat sinks off Madagascar
X

പ്രതീകാത്മക ചിത്രം

മഡഗാസ്കര്‍: കിഴക്കൻ ആഫ്രിക്കയിലെ മഡഗാസ്കറിൽ 47 പേരുമായി പോയ ബോട്ട് മറിഞ്ഞ് 22 അഭയാര്‍ഥികള്‍ മരിച്ചു. ശനിയാഴ്ചയാണ് അപകടം. ഫ്രഞ്ച് ദ്വീപായ മയോട്ടെയിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് ബോട്ട് മറിഞ്ഞതെന്ന് മഡഗാസ്കർ പോർട്ട് അതോറിറ്റി അറിയിച്ചു.

അങ്കസോംബോറോണയില്‍ വച്ചാണ് ബോട്ട് മറിഞ്ഞതെന്ന് മാരിടൈം ആൻഡ് റിവർ പോർട്ട് ഏജൻസിയുടെ പ്രസ്താവനയില്‍ പറയുന്നു. 22 മൃതദേഹങ്ങൾ കണ്ടെടുത്തതായും ബോട്ടിലുണ്ടായിരുന്ന 23 പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.രണ്ടുപേരെ കാണാനില്ല.

TAGS :

Next Story