Quantcast

ചുഴലിക്കാറ്റ്: ബംഗ്ലാദേശിൽ 28 പേർ മരിച്ചു; വീടില്ലാതെ ലക്ഷക്കണക്കിന് പേർ

മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്

MediaOne Logo

Web Desk

  • Published:

    26 Oct 2022 12:48 PM GMT

ചുഴലിക്കാറ്റ്: ബംഗ്ലാദേശിൽ 28 പേർ മരിച്ചു; വീടില്ലാതെ ലക്ഷക്കണക്കിന് പേർ
X

ധാക്ക: ബാംഗ്ലാദേശിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 28 പേർ മരിച്ചു. കാണാതായ ഡ്രഡ്ജർ ബോട്ടിലെ നാലുപേരുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ കൂടിയത്. ദുരിതത്തിൽ ലക്ഷക്കണക്കിന് പേരുടെ വീടുകൾ നശിച്ചു. ദശലക്ഷക്കണക്കിന് പേർ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് അധികൃതർ അറിയിച്ചു.

ചുഴലിക്കാറ്റ് പ്രദേശത്ത് സ്ഥിരം ദുരിതം വിതയ്ക്കാറുണ്ട്. ഇക്കുറി മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. സംഭവത്തിൽ 10000ത്തോളം ടിൻമേൽക്കൂരയുള്ള വീടുകൾക്ക് കേടുപാടുകൾ പറ്റുകയോ നശിക്കുകയോ ചെയ്തിട്ടുണ്ട്. അഞ്ചു മില്യൺ ജനങ്ങൾക്ക് ബുധനാഴ്ച വൈദ്യുതി ലഭ്യമല്ല. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറ്റിത്താമസിക്കപ്പെട്ടിരുന്ന ഒരു മില്യൺ ആളുകൾ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.

ചുഴലിക്കാറ്റിന് പുറമേ കനത്ത മഴയും വെള്ളപ്പൊക്കവും രാജ്യത്തെ ബാധിച്ചിരിക്കുകയാണ്. ധാക്ക, ഖുൽനാ, ബരിസാൽ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. കാലാവസ്ഥാ മാറ്റം മുൻകൂട്ടി കണ്ട് മുൻകരുതൽ സ്വീകരിച്ചതിനാൽ മരണസംഖ്യ കുറയ്ക്കാനായിട്ടുണ്ട്. 1970ൽ പതിനായിരക്കണക്കിന് പേരാണ് രാജ്യത്ത് കാലവർഷക്കെടുതിയിൽ കൊല്ലപ്പെട്ടിരുന്നത്.

28 people died in the cyclone that hit Bangladesh

TAGS :

Next Story