Quantcast

അമേരിക്കയിൽ പതിനെട്ടുകാരന്റെ വെടിയേറ്റ് മൂന്ന് പേർ മരിച്ചു; അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു

രണ്ടു പൊലീസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-05-16 02:15:41.0

Published:

16 May 2023 7:43 AM IST

അമേരിക്കയിൽ പതിനെട്ടുകാരന്റെ വെടിയേറ്റ് മൂന്ന് പേർ മരിച്ചു; അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു
X

വാഷിങ്ടൺ: അമേരിക്കയിലെ ന്യൂമെക്‌സിക്കോയിൽ പതിനെട്ടുകാരന്റെ വെടിയേറ്റ് മൂന്ന് പേർ മരിച്ചു.രണ്ട് പൊലീസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നതായി അധികൃതർ അറിയിച്ചു.

പ്രാദേശിക സമയം 11 മണിയോടെയാണ് സംഭവം നടന്നത്.സാന്താ ഫെയിൽ നിന്ന് 320 കിലോമീറ്റർ ഫാമിംഗ്ടണിലാണ് അക്രമം നടന്നത്. അക്രമിയുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്ത് വിട്ടിട്ടില്ല. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

സംഭവങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.അതുകൊണ്ട് തന്നെ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്നും പൊലീസ് അറിയിച്ചു. വെടിവെപ്പിനെ തുടർന്ന് പ്രദേശത്തെ സ്‌കൂളുകൾ താൽക്കാലികമായി അടച്ചിട്ടുണ്ട്.ഫാമിംഗ്ടൺ മുനിസിപ്പൽ സ്‌കൂളുകൾ 'എല്ലാ വിദ്യാർത്ഥികളും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതർ പറഞ്ഞു.

അമേരിക്കയിൽ ഈ വർഷം 215-ലധികം കൂട്ട വെടിവയ്പുകൾ നടന്നിട്ടുണ്ടെന്ന് ഗൺ വയലൻസ് ആർക്കൈവ് എന്ന സർക്കാരിതര സംഘടനയുടെ കണക്കുകൾ പറയുന്നു.



TAGS :

Next Story