യുഎസില്‍ സ്കൂളില്‍ വെടിവെപ്പ്; നാല് മരണം, 9 പേര്‍ക്ക് പരിക്ക്
സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
വാഷിംഗ്ടണ്‍: യുഎസിലെ ജോർജിയയിൽ സ്കൂളിലുണ്ടായ വെടിവെയ്പിൽ നാല് മരണം. 9 പേർക്ക് പരിക്കേറ്റു.സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വടക്കൻ ജോർജിയയിലെ അപ്പലാചെ ഹൈസ്കൂളിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശിക സമയം രാവിലെ 10.30 ഓടെയായിരുന്നു സംഭവം. മരിച്ചവരിൽ രണ്ട് പേർ വിദ്യാർഥികളും രണ്ട് പേർ അധ്യാപകരുമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്സാസ്സുകൾ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴാണ് വെടിവെപ്പുണ്ടാകുന്നത്. സ്കൂൾ പരിസരത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കസ്റ്റഡിയിലുള്ളത് 14 കാരനായ വിദ്യാർഥിയാണെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി.
Next Story
Adjust Story Font
16