മഴവെള്ളം കുടിച്ചും ട്യൂണ മത്സ്യം കഴിച്ചും 52 കാരന്‍ കടലില്‍ കഴിഞ്ഞത് രണ്ട് മാസം
മോശം കാലാവസ്ഥ കാരണം ബോട്ടിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ തകരാറിലാവുകയും മുന്നോട്ട് പോകാനാകാതെ നടക്കടലിൽ ഒറ്റപ്പെട്ട് പോവുകയുമായിരുന്നു

മെക്സിക്കോ സിറ്റി: സിഡ്നി നിവാസിയായ 51 കാരൻ ടിം ഷാഡോക്കും അദ്ദേഹത്തിന്റൈ വളർത്തു നായ ബെല്ലയും ഏപ്രിലിലാണ് മെക്‌സിക്കോ വിട്ട് ഫ്രഞ്ച് പോളിനേഷ്യയിലേക്ക് പോയത്. എന്നാൽ ആഴ്ച്ചകൾക്ക് ശേഷമുണ്ടായ ഒരു കൊടുങ്കാറ്റിൽ ഇവരുടെ ബോട്ട് തകർന്നു. പിന്നീട് രണ്ട് മാസങ്ങൾക്ക് ശേഷമാണ് ഇവർ രക്ഷപ്പെട്ടത്. ഹെലികോപറ്റിറിലെത്തിയ യാത്രികനാണ് ഇരുവർക്കും രക്ഷകനായത്.
മെക്‌സിക്കോയിലെ ലാപാസിൽ നിന്ന് യാത്ര ആരംഭിച്ച് 6,000 കിലോമീറ്ററിലധികം എത്തിയപ്പോഴാണ് ഷാഡോക്കും ബെല്ലയും കടലിൽ ഒറ്റപ്പെട്ടത്. മോശം കാലാവസ്ഥ കാരണം ബോട്ടിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ തകരാറിലാവുകയും ബോട്ടിന് മുന്നോട്ട് പോകാനാകാതിരിക്കുകയും നടക്കടലിൽ ഒറ്റപ്പെട്ട് പോവുകയുമായിരുന്നു.
കയ്യിൽ കരുതിയിരുന്ന് ഭക്ഷണം തീർന്നതോടെ കടലിൽ ചൂണ്ടയിട്ട് മീൻ പിടിക്കാൻ തുടങ്ങി. പാകം ചെയ്യാൻ സംവിധാനങ്ങളില്ലാത്തതിനാൽ മീൻ പച്ചക്ക് കഴിക്കാൻ തുങ്ങി. പിന്നീട് രണ്ട് മാസങ്ങൾക്കു ശേഷം മെക്‌സിക്കൻ തീരത്ത് ഇവരടെ ബോട്ട് കണ്ടെത്തുകയായിരുന്നു. ഒഴുകി നടക്കുന്ന ബോട്ട് അതവഴി വന്ന ഹെലികോപ്റ്ററിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധികൃതരെ വിവരമറിയിച്ചു.
പിന്നീട് മത്സ്യബന്ധനത്തിനായി പോയ ബോട്ടിൽ ഇവരെ രക്ഷിക്കുകയായിരുന്നു. ഈ സമയം അതീവ ക്ഷീണിതനായിരുന്നു ഷാഡോക്. താടിരോമങ്ങളും നന്നായി വളർന്നിരുന്നു. കഴിഞ്ഞ രണ്ടുമാസക്കാലം കഠിനമായ അവസ്ഥയിലൂടെയാണ് താൻ കടന്നുപോയതെന്ന് അദേഹം പ്രദേശിക ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'എനിക്ക് വിശ്രമവും നല്ല ഭക്ഷണവും ആവശ്യമാണ്, കാരണം ഞാൻ വളരെക്കാലമായി കടലിൽ തനിച്ചാണ് കഴിഞ്ഞത്.
മത്സ്യബന്ധന ഉപകരണങ്ങളാണ് തന്നെ കടലിൽ അതിജീവിക്കാൻ സഹായിച്ചതെന്നും ഷാഡോക്ക് പറഞ്ഞു. കഴിഞ്ഞ രണ്ടു മാസക്കാലം ട്യൂണ മത്സ്യം ഭക്ഷിച്ചാണ് അദ്ദേഹം കടലിൽ അതിജീവിച്ചത്. തന്റെ തകർന്ന ബോട്ടിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് മറച്ച് സൂര്യഘാതം ഏൽക്കുന്നത് ഒഴിവാക്കി. ചെറിയ ഭക്ഷണം കഴിക്കാനും കഴിയും. വൈദ്യ പരിശോധനക്ക് ശേഷം ഷാഡോക്ക് നാട്ടിലേക്ക് പോയി.
Adjust Story Font
16

