Quantcast

തരം​ഗമായി 6-7; ഡിക്ഷണറി.കോം 2025 ലെ വാക്കായി തെരഞ്ഞെടുത്ത 6-7ന് പിന്നിലെന്ത്

കുറച്ചുകാലമായി സോഷ്യൽ മീഡിയ ഭരിക്കുന്നതും ഈ വാക്കാണ്. ഇൻസ്റ്റാ​ഗ്രാമിലും ടിക്ടോക്കിലും ഉൾപ്പെടെ ഹാഷ്ടാ​ഗുകളിൽ നിറയുന്ന ജെൻസികളുടെയും ജെൻ ആൽഫകളുടെയും '6-7'

MediaOne Logo

Web Desk

  • Updated:

    2025-10-31 05:44:01.0

Published:

31 Oct 2025 11:04 AM IST

തരം​ഗമായി 6-7; ഡിക്ഷണറി.കോം 2025 ലെ വാക്കായി തെരഞ്ഞെടുത്ത 6-7ന് പിന്നിലെന്ത്
X

2025 ലെ വാക്കായി Dictionary.com തെരഞ്ഞെടുത്തിരിക്കുന്നത് ജെൻസിക്കിടയിലും ജെൻ ആൽഫയ്ക്കിടയിലും തരം​ഗമായൊരു വാക്കാണ്. കുറച്ചുകാലമായി സോഷ്യൽ മീഡിയ ഭരിക്കുന്നതും ഇവനാണ്. ഇൻസ്റ്റാ​ഗ്രാമിലും ടിക്ടോക്കിലും ഉൾപ്പെടെ ഹാഷ്ടാ​ഗുകളിൽ നിറയുന്ന '6-7'.

സോഷ്യൽ മീഡിയയിൽ കൗമാരക്കാരും ട്വീനുകളും ജനപ്രിയമാക്കിയ '6-7' എന്ന വാക്യം എങ്ങനെ വൈറലായി എന്നതും അതിന്റെ അർത്ഥം എന്താണ് എന്നതുമാണ് ഇപ്പോൾ തിരയുന്നത്. Dictionary.com വിശകലനം അനുസരിച്ച് , "67" എന്ന വാക്ക് 2024 ൽ മുഴുവൻ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനേക്കാൾ ആറ് മടങ്ങ് കൂടുതൽ ഒക്ടോബറിൽ മാത്രം ഡിജിറ്റൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.

എന്താണ് 6-7 ?

സോഷ്യൽ മീഡിയയിൽ ആക്ടീവായ ഒരാളാണ് നിങ്ങൾ എങ്കിൽ തീ‍‍ർച്ചയായും '67' എന്ന് രേഖപ്പെടുത്തിയ മീമുകൾ കണ്ടുകാണും. ജെൻസിയുടെയും ജെൻ ആൽഫയുടെ ഇത്തരം കോഡുകളറിയാതെ തന്തവൈബായി പോയി എന്നു തോന്നിയാലും കുറ്റം പറയാൻ പറ്റില്ല. എന്നാൽ ചില അധ്യാപകർ '6-7' എന്ന സംഖ്യയുടെ ഉപയോ​ഗം ക്ലാസ് മുറികളിൽ നിന്ന് നിരോധിച്ചു എന്ന് അറിഞ്ഞാലോ. അതെ അത്രയും ‍ട്രെൻഡിങ്ങായ ഇതിന് പിന്നിൽ ഒരു കഥയും ഇല്ലാത്തൊരു കഥയുണ്ട്.

67' എന്ന വാചകം സോഷ്യൽ മീഡിയയിലെ ട്രെൻഡിംഗ് ചാർട്ടുകളിൽ അടുത്തിടെ ഒന്നാമതെത്തി. '6-7', '67', '6 7 എന്നിങ്ങനെ, ഒന്നുമറിയിക്കാതെ നിൽക്കുന്ന ഈ കോഡുകളുടെ ആരംഭം ഒരു യുഎസ് റാപ്പറിൽ നിന്നാണ്. ‘SIX, SEVEN’ എന്ന വരി റാപ്പർ സ്ക്രില്ലയുടെ ‘ഡൂട്ട് ഡൂട്ട്’ എന്ന ഗാനത്തിൽ നിന്നും ലോകത്താകെ പടർന്നു. 2025 ഫെബ്രുവരിയിൽ '6-7, ഐ ജസ്റ്റ് ബിപ്പ്ഡ് റൈറ്റ് ഓൺ ദി ഹൈവേ' എന്ന വരികളോടെയായിരുന്നു ​ഗാനം പുറത്തിറങ്ങിയത്. 6 ഫീറ്റ് 7 അടി ഉയരമുള്ള ബാസ്കറ്റ്ബോൾ താരം ലാമെലോ ബോളിനെ പോലുള്ള കായിക താരങ്ങളിളുടെ എഡിറ്റുകളിൽ ഇത് ഉപയോഗിച്ചിട്ടുണ്ട്. TikTok-ന്റെ അനലിറ്റിക്സ് പ്രകാരം #67 എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് രണ്ട് ദശലക്ഷത്തിലധികം പോസ്റ്റുകൾ ഉണ്ട്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ #67 എന്ന ഹാഷ്‌ടാഗിന്റെ ഉപയോഗം കുത്തനെ ഉയർന്നതായും ടിക് ടോക്കിന്റെ അനലിറ്റിക്സുകൾ കാണിക്കുന്നു.

കണ്ടന്റ് ക്രിയേറ്ററായ കാം വൈൽഡർ തന്റെ അമച്വർ അത്‌ലറ്റിക് ബാസ്കറ്റ്ബോൾ ടീമിന്റെ പ്രകടനം ഒരു വീഡിയോ ആയി പോസ്റ്റ് ചെയ്തതോടെയാണ് ഇതിൻ്റെ 'ലെവൽ' മാറുന്നത്. വീഡിയോയിൽ, ഒരു കുട്ടി കൈകൾ മുകളിലേക്കും താഴേക്കും ചലിപ്പിച്ചുകൊണ്ട് '6-7' എന്ന് 13 തവണ ആവർത്തിക്കുന്നു. പിന്നീട് 'മിസ്റ്റർ 67' എന്ന് സ്വയം വിശേഷിപ്പിക്കുന്ന കണ്ടന്റ് ക്രിയേറ്റർ ടെയ്‌ലൻ കിന്നിയെ പോലുള്ളവരും ഈ '67' പലരീതിയിൽ ആവർത്തിച്ചു. സ്റ്റാർബക്സ് ഡ്രിങ്കുകളെ റേറ്റുചെയ്യാനും ഇത് ഉപയോ​ഗിച്ചതോടെ '67'ൻ്റെ തലവരമാറി. കിം കർദാഷിയാൻ, എഫ്1 റേസർ ലാൻഡോ നോറിസ് തുടങ്ങിയ സെലിബ്രിറ്റികളുടെ ആക്ഷനുകൾ അനുകരിച്ചുകൊണ്ട് '67'പറയുന്ന വീഡിയോകളും ട്രെൻഡായി. ഏറ്റവും വലിയ തമാശ എന്താണ് വെച്ചാൽ പോസ്റ്റ് ചെയ്യുന്ന ആളുടെ വികാരം തന്നെയാണ് ഇതിൻ്റെ അർത്ഥവും നിർണയിക്കുക എന്നതാണ്. ഇനി എന്തെങ്കിലും അർത്ഥം ഉണ്ടോ ചോദിച്ചാൽ അങ്ങനെയൊരു അർത്ഥം ഇല്ലെന്നു തന്നെ. '67' എന്ന പ്രയോഗം അടിസ്ഥാനപരമായി അർത്ഥശൂന്യമാണെന്ന്, സ്ക്രില്ല തന്നെ സമ്മതിക്കുന്നു.

TAGS :

Next Story