യു.എസിൽ സ്‌കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു
പ്രതിയെ പൊലീസ് സംഭവസ്ഥലത്തുതന്നെ വെടിവെച്ചു കൊന്നു

വാഷിങ്ടൺ: അമേരിക്കയിലെ നാഷ്‌വില്ലയിൽ സ്വകാര്യ സ്‌കൂളിൽ വെടിവെപ്പിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. 9 വയസ്സുകാരായ മൂന്ന് കുട്ടികളും 61 വയസായ രണ്ടുപേരും 60വയസ്സുകാരിയുമാണ് മരിച്ചത്. കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അക്രമി 28കാരിയായ ഓഡ്രി ഹെയിൽ ആണെന്ന് തിരിച്ചറിഞ്ഞു.പ്രതിയെ പൊലീസ് സംഭവസ്ഥലത്തുതന്നെ വെടിവെച്ചു കൊന്നു. ഈ സ്‌കൂളിലെ പൂർവ വിദ്യാർഥിയാണ് അക്രമി. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവര്‍ സ്കൂളിലെത്തിയത്. സ്കൂളിന്‍റെ വഴികളും മറ്റും രേഖപ്പെടുത്തിയ മാപ്പുകളും മറ്റും ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
തോക്ക് ഉപയോഗിച്ചുള്ള അക്രമത്തിൽ നടപടി എടുക്കാൻ പ്രസിഡന്റ് ബൈഡൻ യു എസ് കോൺഗ്രസിനോട് ആവശ്യപ്പെട്ടു.വെടിവെപ്പിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം രാജ്യത്ത് കൂടിവരികയാണ്. ഈ അക്രമണങ്ങൾ രാജ്യത്തിന്റെ 'ആത്മാവിനെ' കീറിമുറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

