Quantcast

മൂന്നു ബ്രസീലുകാർ 70 ദിവസമായി കോവിഡ് പോസിറ്റീവ്; എട്ടു ശതമാനം പേരിൽനിന്ന്‌ രണ്ടുമാസത്തിലേറെ രോഗം പകരുമെന്ന് പഠനം

ക്വാറന്റെയ്ൻ കാലയളവ് 14 ദിവസം മതിയോയെന്ന് കണ്ടെത്തുകയായിരുന്നു പഠനലക്ഷ്യം

MediaOne Logo

Web Desk

  • Updated:

    2022-01-30 15:09:52.0

Published:

30 Jan 2022 3:04 PM GMT

മൂന്നു ബ്രസീലുകാർ 70 ദിവസമായി കോവിഡ് പോസിറ്റീവ്; എട്ടു ശതമാനം പേരിൽനിന്ന്‌ രണ്ടുമാസത്തിലേറെ രോഗം പകരുമെന്ന് പഠനം
X

ബ്രസീലിലെ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും 70 ദിവസമായി കോവിഡ് പോസിറ്റീവായെന്നും എട്ടു ശതമാനം ആളുകളിൽനിന്ന് രണ്ടുമാസത്തിലേറെ കാലം രോഗം പകരുമെന്നും മാരിയെൽട്ടൺ ഡോസ് പാസ്സസ് കുൻഹയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി. 38 പേർക്കിടിയിൽ നടത്തിയ പഠനത്തിലാണ് നാം ഇപ്പോൾ കരുതുന്നതിലും കൂടുതൽ കാലം കോവിഡ് വൈറസ് മനുഷ്യശരീരത്തിൽ ശേഷിക്കുമെന്നും അവ പകരുമെന്നും കണ്ടെത്തിയിതിരിക്കുന്നത്. ബ്രസീലിൽ നടന്ന ഈ പഠനം ഫ്രോണ്ടിയർ ഇൻ മെഡിസൻ ജേണലിലാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ അസാധാരണ കേസുകളിലാണ് ഈ രീതിയിൽ പോസിറ്റീവ് കാലയളവ് നീളുകയെന്നും പഠനം വ്യക്തമാക്കുന്നു.

ക്വാറന്റെയ്ൻ കാലയളവ് 14 ദിവസം മതിയോയെന്ന് കണ്ടെത്തുകയായിരുന്നു പഠനലക്ഷ്യം. അസാധാരണ കേസുകളിൽ മാത്രമാണ് വൈറസ് കൂടുതൽ കാലം നിലനിൽക്കുന്നതെങ്കിലും 14 ദിവസത്തെ ക്വാറന്റെയ്ൻ കാലം മതിയാകില്ലെന്നാണ് കണ്ടെത്തൽ. ഒരാളുടെ ഫലം നെഗറ്റീവാകാൻ ഒരു മാസമാകുമെന്നും ചിലർ 71 മുതൽ 232 ദിവസം വരെയും പോസിറ്റീവായിരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. പഠനത്തിന്റെ ഭാഗമായ രോഗികൾ നെഗറ്റീവാകുന്നത് വരെ ടെസ്റ്റ് നടത്തിയിരുന്നു. സ്ത്രീയിൽ 71 ദിവസവും രണ്ട് പുരുഷന്മാരിൽ 81 ദിവസവുമാണ് വൈറസ് നിലനിന്നത്. ഇവർക്കൊക്കെ കോവിഡിന്റെ നേരിയ ലക്ഷണങ്ങളാണുണ്ടായിരുന്നത്.


നിയോകോവ് എന്ന പുതിയ വൈറസ്, അതിമാരകശേഷി... മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

കോവിഡ് മഹാമാരിയുടെ ദുരിതം തീരുംമുന്‍പ് പുതിയ മുന്നറിയിപ്പുമായി ചൈനയിലെ വുഹാനിലെ ഗവേഷകര്‍. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ 'നിയോകോവ്' (NeoCoV) എന്ന പുതിയ തരം കൊറോണ വൈറസിനെ കുറിച്ചാണ് മുന്നറിയിപ്പ്. അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ പറയുന്നത്. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് വാര്‍ത്ത പുറത്തുവിട്ടത്. നിയോകോവ് പുതിയ വൈറസല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകളിലാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഭാവിയില്‍ നിയോകോവും അടുത്ത ബന്ധമുള്ള പിഡിഎഫ്-2180-കോവും മനുഷ്യരെ ബാധിച്ചേക്കാമെന്നാണ് കണ്ടെത്തല്‍. ഇപ്പോള്‍ മൃഗങ്ങളെ മാത്രമാണ് ബാധിക്കുന്നതെങ്കിലും മനുഷ്യകോശങ്ങളിലേക്കു കടന്നുകയറാന്‍ വെറും ഒറ്റ രൂപാന്തരണം കൂടി മാത്രം മതിയെന്നാണ് ഗവേഷകര്‍ പറയുന്നത്.

നിയോകോവില്‍ നിന്നും വാക്സിന്‍ സംരക്ഷണം നല്‍കുമോ എന്നും ആശങ്കയുണ്ട്. മനുഷ്യരില്‍ ബാധിച്ചാല്‍ മൂന്നിലൊരാള്‍ക്ക് മരണം വരെ സംഭവിച്ചേക്കാം എന്നാണ് മുന്നറിയിപ്പ്. ഈ വൈറസ് മനുഷ്യരെ എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നതെന്ന് സംബന്ധിച്ച് പഠനം ആവശ്യമാണെന്ന് റഷ്യന്‍ വൈറോളജി ആന്‍റ് ബയോടെക്നോളജി റിസര്‍ച്ച് സെന്‍റര്‍ ആവശ്യപ്പെടുന്നു.



A study led by Marielton dos Passas Cunha found that two men and one woman in Brazil were Covid positive for 70 days and that eight percent of people transmitted the disease without symptoms for more than two months.

TAGS :
Next Story