Quantcast

ജൂതന്‍മാര്‍ കൊലപാതകികളും കള്ളന്‍മാരുമെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റ്; ആപ്പിള്‍ ജീവനക്കാരിയെ പുറത്താക്കി

ജര്‍മ്മന്‍കാരിയായതില്‍ അഭിമാനിക്കുന്നു

MediaOne Logo

Web Desk

  • Published:

    6 Nov 2023 11:46 AM IST

Natasha Dach
X

നതാഷ ദാഹ്

വാഷിംഗ്‍ടണ്‍: സോഷ്യല്‍മീഡിയയിലൂടെ ജൂതവിരുദ്ധപരാമര്‍ശം നടത്തിയതിന് ആപ്പിള്‍ ജീവനക്കാരിയെ പുറത്താക്കി. സാങ്കേതിക വിദഗ്ധനും മാനേജർ അപ്രന്റിസുമായ നതാഷ ദാഹിനെയാണ് പുറത്താക്കിയത്. ജര്‍മ്മന്‍കാരിയായതില്‍ അഭിമാനിക്കുന്നുവെന്നും ജൂതന്‍മാര്‍ കള്ളന്‍മാരും കൊലപാതകികളുമാണെന്നുമായിരുന്നു നതാഷയുടെ പോസ്റ്റ്.

"എന്നെ പിന്തുടരാത്ത അല്ലെങ്കിൽ ചെയ്യാൻ പദ്ധതിയിട്ട എന്‍റെ ലിസ്റ്റിലെ കുറച്ച് സയണിസ്റ്റുകൾക്കായി, ഹലോ, ഞാൻ അഭിമാനിക്കുന്ന ഒരു ജർമ്മൻ ആണെന്ന് നിങ്ങൾ ചിലപ്പോൾ മറക്കും.നിങ്ങൾ ശരിക്കും ആരാണെന്ന് എനിക്കറിയാം. കൊലപാതകികളും കള്ളന്മാരുമാണ്'' നിങ്ങള്‍ നതാഷ കുറിക്കുന്നു. "നിങ്ങൾ രാജ്യങ്ങളിലേക്ക് നുഴഞ്ഞുകയറുന്നു, ആളുകളുടെ ജീവിതം, ജോലികൾ, വീടുകൾ, തെരുവുകൾ എന്നിവ മോഷ്ടിക്കുന്നു, അവരെ തള്ളിയിടുന്നു, അവരെ ഭീഷണിപ്പെടുത്തുന്നു, അവരെ പീഡിപ്പിക്കുന്നു.ആളുകള്‍ അതിനെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങൾ അതിനെ തീവ്രവാദമെന്ന് വിളിക്കുന്നു. തലമുറകളായി നിങ്ങൾ ഇത് ചെയ്യുന്നു.അധിനിവേശം എന്ന കഴിവ് മാത്രമേ നിങ്ങള്‍ക്കുള്ളൂ. നിങ്ങൾ മാത്രമാണ് തീവ്രവാദികൾ, ഇത്തവണ ചരിത്രം ശ്രദ്ധിക്കും!!" നതാഷയുടെ പോസ്റ്റില്‍ പറയുന്നു.

StopAntisemitism എന്ന പേജില്‍ നതാഷയുടെ പോസ്റ്റും ലിങ്ക്ഡിന്‍ പ്രൊഫൈലും പങ്കുവച്ചിട്ടുണ്ട്. തുര്‍ക്കിയിലെ ഇസ്താംബുളിലാണ് നതാഷ താമസിക്കുന്നത്. പോസ്റ്റ് വിവാദമായതോടെ നതാഷ തന്‍റെ ഇന്‍സ്റ്റഗ്രാം,ലിങ്ക്ഡിന്‍ പ്രൊഫൈലുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ആപ്പിളിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് നതാഷ ദാഹിന്‍റെ പിരിച്ചുവിടലിനെ കുറിച്ച് അറിഞ്ഞതെന്ന് സ്റ്റോപ്പ് ആന്റിസെമിറ്റിസത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ലിയോറ റെസ് ന്യൂയോർക്ക് പോസ്റ്റിനോട് വെളിപ്പെടുത്തി.

അതേസമയം ആപ്പിളിലെ പല ജീവനക്കാരും ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തെക്കുറിച്ച് പരസ്യമായി തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സിഇഒ ടിം കുക്ക് ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.ജൂതന്മാരെക്കുറിച്ച് വിദ്വേഷകരമായ പരാമര്‍ശം നടത്തുന്ന നതാഷയെപ്പോലുള്ളവരെ ജോലിക്ക് എടുക്കരുതെന്ന് പലരും ആവശ്യപ്പെട്ടു. StopAntisemitism പങ്കുവച്ച പോസ്റ്റില്‍ ചിലര്‍ ആപ്പിളിനെയും ടിം കുക്കിനെയും ടാഗ് ചെയ്തിട്ടുണ്ട്.

TAGS :

Next Story