Quantcast

സൗന്ദര്യം കൂട്ടാന്‍ കോസ്മെറ്റിക് സര്‍ജറി; നടി ജാക്വിലിന് ദാരുണാന്ത്യം

നടിയുടെ മരണം സഹപ്രവര്‍ത്തകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

MediaOne Logo

Web Desk

  • Published:

    9 Oct 2023 1:04 PM IST

Jacqueline Carrieri
X

ജാക്വിലിന്‍ കാരിയേരി

കാലിഫോര്‍ണിയ: പ്ലാസ്റ്റിക് സര്‍‌ജറിയെ തുടര്‍ന്ന് ആരോഗ്യനില വഷളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മുന്‍ അര്‍ജന്‍റീനിയന്‍ സുന്ദരിയും നടിയുമായ ജാക്വിലിന്‍ കാരിയേരിക്ക് ദാരുണാന്ത്യം. ലാറ്റിന്‍ അമേരിക്കന്‍ സിനിമയിലെ അറിയപ്പെടുന്ന നടിയായ ജാക്വിലിന്‍(48) കാലിഫോര്‍ണിയയില്‍ വച്ചാണ് മരിച്ചത്. നടിയുടെ മരണം സഹപ്രവര്‍ത്തകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം രക്തം കട്ടപിടിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കൂടാതെ നിരവധി ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. അമ്മ മരിക്കുമ്പോള്‍ മക്കളായ ക്ലോയും ജൂലിയനും അരികിലുണ്ടായിരുന്നുവെന്ന് അർജന്‍റീനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1996-ൽ അർജന്‍റീനയിൽ നടന്ന സൗന്ദര്യ മത്സരത്തില്‍ ജാക്വിലിന്‍ കിരീടം നേടിയിരുന്നു.

കോസ്മെറ്റിക് സര്‍ജറികള്‍ക്ക് വിധേയമാകുന്ന സിനിമാതാരങ്ങള്‍ക്കും മോഡലുകള്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത് സാധാരണമായിരിക്കുകയാണ്. പലതും മരണത്തിലേക്കും നയിക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ കാലിഫോര്‍ണിയയില്‍ മോഡല്‍ ആഷ്ടൻ ഗൗർകാനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. പ്ലാസ്റ്റിക് സർജറി കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മരണം സംഭവിച്ചത്. 22കാരനായ കനേഡിയൻ നടൻ സെയ്ന്‍റ് വോൻ കൊലൂച്ചി കോസ്മറ്റിക് സര്‍ജറിയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് മരിച്ചിരുന്നു. കൊറിയന്‍ ബാന്‍ഡായ ബിടിഎസിലെ ഗായകൻ ജിമിനെ പോലെയാകാനാണ് നടന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയത്.

TAGS :

Next Story