Quantcast

'പണമൊന്നും ഞാന്‍ കൊണ്ടുപോയിട്ടില്ല' ; അഫ്ഗാന്‍ ജനതയോട് മാപ്പുപറഞ്ഞ് അഷ്‌റഫ് ഗനി

1990 കളിലെ ആഭ്യന്തര യുദ്ധത്തില്‍ നടന്നത് പോലെ തെരുവുകള്‍ തോറും രക്തക്കളമുണ്ടാകാതിരിക്കാനാണ് താന്‍ നാടുവിട്ടതെന്നു ഗനി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-09-09 05:47:18.0

Published:

9 Sep 2021 5:45 AM GMT

പണമൊന്നും ഞാന്‍ കൊണ്ടുപോയിട്ടില്ല ; അഫ്ഗാന്‍ ജനതയോട് മാപ്പുപറഞ്ഞ് അഷ്‌റഫ് ഗനി
X

അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെ അഫ്ഗാന്‍ ജനതയോട് മാപ്പുപറഞ്ഞ് മുന്‍ പ്രസിഡണ്ട് അഷ്‌റഫ് ഗനി. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ തകര്‍ച്ച വളരെ പെട്ടെന്നായിരുന്നു. 1990 കളിലെ ആഭ്യന്തര യുദ്ധത്തില്‍ നടന്നത് പോലെ തെരുവുകള്‍ തോറും രക്തക്കളമുണ്ടാകാതിരിക്കാനാണ് താന്‍ നാടുവിട്ടതെന്നും ഗനി കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യം വിടുമ്പോള്‍ 169 മില്ല്യണ്‍ ഡോളറുമായാണ് രക്ഷപ്പെട്ടതെന്ന ആരോപണം അദ്ദേഹം തള്ളി. തന്റെ പരമ്പരാഗത വസ്ത്രവും ചെരിപ്പും മാത്രമണിഞ്ഞാണ് കാബൂള്‍ വിട്ടതെന്നും തന്റെ എല്ലാ സ്വത്തുവകകളുടെയും കണക്കുകള്‍ പൊതുജനസമക്ഷം പങ്കുവെക്കാമെന്നും ഗനി വ്യക്തമാക്കി.

ഭാര്യയുടെ സ്വത്ത് അവളുടെ നാടായ ലെബനോനില്‍ കണക്കുവെക്കപ്പെട്ടതാണ്. സ്വതന്ത്ര ഏജന്‍സിക്ക് എന്റെയും സഹായികളുടെയും സ്വത്തുക്കള്‍ പരിശോധിക്കാമെന്നും ഗനി പ്രസ്താവനയില്‍ പറഞ്ഞു.

TAGS :

Next Story