Quantcast

ഫിലിപ്പീന്‍സില്‍ 350 യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി; 15 മരണം, നിരവധി പേരെ കാണാതായി

219 പേരെ രക്ഷപ്പെടുത്തി, തിരച്ചില്‍ തുടരുന്നു

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-01-26 06:42:12.0

Published:

26 Jan 2026 12:09 PM IST

At least 15 killed after boat sinks in Philippines
X

മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ 350 പേരുമായി പോയ യാത്രാബോട്ട് മുങ്ങി. 15 പേരുടെ മൃതദേഹം കണ്ടെത്തി. 219 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം. ബലൂക്-ബലൂക് ദ്വീപില്‍ നിന്ന് സുലുവിലേക്ക് യാത്രക്കാരുമായി പോയതായിരുന്നു ബോട്ട്. ശക്തമായ തിരമാലയില്‍ പെട്ട് മുങ്ങുകയായിരുന്നെന്നാണ് വിവരം. 27 ജീവനക്കാരും ബാക്കി യാത്രക്കാരുമാണ്‌ ബോട്ടിലുണ്ടായിരുന്നത്.

അലിസണ്‍ ഷിപ്പിങ് ലൈന്‍സ് എന്ന കമ്പനിയുടേതാണ് മുങ്ങിയ ബോട്ട്. ബലൂക്-ബലൂക് ദ്വീപിന് 2.75 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ശക്തമായ തിരമാലയില്‍ ബോട്ടിന്റെ ഡെക്കില്‍ വെള്ളം കയറുകയായിരുന്നു. ഇതോടെ അധികൃതര്‍ക്ക് അപായ സന്ദേശം നല്‍കി. കോസ്റ്റ് ഗാര്‍ഡും മീന്‍പിടിത്ത ബോട്ടുകളും മറ്റും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

TAGS :

Next Story