Quantcast

ഗസ്സയിലെ അൽ- മവാസി അഭയാർഥി ക്യാമ്പില്‍ ഇസ്രായേൽ കൂട്ടക്കൊല; 40 പേർ കൊല്ലപ്പെട്ടു

നൂറുകണക്കിന് ടെന്‍റുകളാണ് ഇവിടെയുണ്ടായിരുന്നത്

MediaOne Logo

Web Desk

  • Updated:

    2024-09-10 07:49:25.0

Published:

10 Sept 2024 1:07 PM IST

gaza al mawasi
X

തെല്‍ അവിവ്: ഗസ്സയിലെ അൽ- മവാസി അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ കൂട്ടക്കൊല. 40 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ ചർച്ചകളെ പൂർണമായും അട്ടിമറിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

സുരക്ഷിത സ്ഥാനമെന്ന് ഇസ്രായേൽ അടയാളപ്പെടുത്തിയ പ്രദേശമാണ് ഖാൻ യൂനുസിനടുത്തുള്ള അൽ- മവാസി. ഇവിടെയാണ് ഇസ്രായേൽ ഒരു മുന്നറിയിപ്പുമില്ലാതെ കൂട്ടക്കൊല നടത്തിയത്. ഗസ്സയിലെ ജനസംഖ്യയുടെ പകുതിയോളം പേർ ഇപ്പോൾ ഈ മേഖലയിലാണ് താമസിക്കുന്നത്. നൂറുകണക്കിന് ടെന്‍റുകളാണ് ഇവിടെയുണ്ടായിരുന്നത്. അതിൽ 20 ടെന്‍റുകൾ ഇസ്രായേൽ തൊടുത്തുവിട്ട അഞ്ച് എയർ ബോംബിൽ തകർന്ന് തരിപ്പണമായി. നിരവധി പേരെ കാണാതായിട്ടുണ്ട്. 60 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ഇവർ പലരും മരണത്തിന് കീഴടങ്ങുമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. അൽ-മവാസിയിൽ ഹമാസിന്‍റെ കമാൻഡ് സെന്‍ററുണ്ടെന്നും അത് തകർക്കാനാണ് ആക്രമണം എന്നുമാണ് ഇസ്രായേലിന്‍റെ വാദം. ഇസ്രായേൽ നുണ ആവർത്തിക്കുന്നുവെന്ന് ഹമാസ് പ്രതികരിച്ചു. ആശുപത്രികളിലും അഭയാർഥി ക്യാമ്പുകളിലുമെല്ലാം ആക്രമണം നടത്തുമ്പോൾ ഹമാസിന്‍റെ കമാൻഡ് സെന്‍ററുള്ളതുകൊണ്ടെന്നാണ് ഇസ്രായേൽ വാദിക്കാറുള്ളത്. ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതോടെ വെടിനിർത്തൽ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായിരിക്കുകയാണ്.

TAGS :

Next Story