ആക്‌സിയം4; ചരിത്ര ദൗത്യം പൂർത്തിയാക്കി ശുഭാംശു ശുക്ല ഇന്ന് ഭൂമിയിലേക്ക് തിരിക്കും
ഭൂമിയിൽ മടങ്ങിയെത്തിയ ശേഷം ഏഴ് ദിവസത്തെ പ്രത്യേക നിരീക്ഷണമാണ് കാലാവധിയാണ് യാത്രികർക്ക് ഉള്ളത്

ന്യൂഡൽഹി: ചരിത്ര ദൗത്യം പൂർത്തിയാക്കി ശുഭാംശു ശുക്ല അടക്കമുള്ള ആക്‌സിയം ദൗത്യസംഘം ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക് യാത്ര തിരിക്കും. ഇന്ത്യൻ സമയം വൈകിട്ട് 4.35നാണ് ബഹിരാകാശ നിലയവുമായി പേടകം വേർപ്പെടുക.
സ്‌പേസ് എക്‌സ് ഡ്രാഗൺ ക്രൂ മോഡ്യൂൾ ഇരുപത്തിരണ്ടര മണിക്കൂർ യാത്ര ചെയ്ത ശേഷം നാളെ വൈകിട്ട് മൂന്നുമണിക്ക് പസഫിക് സമുദ്രത്തിൽ ഇറങ്ങും. ഭൂമിയിൽ മടങ്ങിയെത്തിയ ശേഷം ഏഴ് ദിവസത്തെ പ്രത്യേക നിരീക്ഷണമാണ് കാലാവധിയാണ് യാത്രികർക്ക് ഉള്ളത്.
Next Story
Adjust Story Font
16

