Quantcast

ബർമുഡ ട്രയാംഗിളിലേക്കൊരു യാത്ര പോയാലോ? കപ്പൽ കാണാതായാൽ മുഴുവൻ തുകയും തിരികെ ലഭിക്കും; സ്പെഷ്യൽ ഓഫർ

ഡസൻ കണക്കിന് കപ്പലുകളും വിമാനങ്ങളും ഈ മേഖലയിൽ അപ്രത്യക്ഷമായിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-05-28 10:58:56.0

Published:

28 May 2022 4:04 PM IST

ബർമുഡ ട്രയാംഗിളിലേക്കൊരു യാത്ര പോയാലോ? കപ്പൽ കാണാതായാൽ മുഴുവൻ തുകയും തിരികെ ലഭിക്കും; സ്പെഷ്യൽ ഓഫർ
X

ന്യൂയോർക്ക് : ഏറെ നിഗൂഢതകൾ നിറഞ്ഞ ബർമുഡ ട്രയാംഗിളിനെ കുറിച്ച് കേൾക്കാത്തവർ ആരുമുണ്ടാവില്ല. വടക്കേ അമേരിക്കയുടെ ഫ്‌ളോറിഡാ തീരത്തുനിന്ന് തെക്ക് ക്യൂബ, പ്യൂട്ടോറിക്ക, ബർമുഡ ദ്വീപുകൾ എന്നിവയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ബർമുഡ ട്രയാംഗിൾ. ഡെവിൾസ് ട്രയാംഗിൾ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഈ പ്രദേശത്ത് കൂടി കടന്നു പോകുന്ന യാത്ര കപ്പലുകളോ വിമാനങ്ങേേളാ എല്ലാം തന്നെ അപ്രത്യക്ഷമായി പോകുന്നു എന്നതിനാലാണ് ഈ പേര് പേരിൽ അറിയപ്പെടുന്നത്. ഏറെ ദുരൂഹത നിറഞ്ഞ ഈ പ്രദേശത്തു കൂടി യാത്ര ചെയ്യുന്നവർക്കാണ് ഇപ്പോൾ പ്രത്യേക ഓഫറുമയി ന്യൂയോർക്കിലെ ട്രാവൽ ഏജൻസി എത്തിയിരിക്കുന്നത്.

ക്രൂയിസ് കപ്പലിൽ ഈ പ്രദേശത്തിലൂടെ യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉള്ള പ്രത്യേക ഓഫറാണിത്. കപ്പൽ കാണാതായാൽ മുഴുവൻ തുകയും തിരികെ ലഭിക്കുമെന്നാണ് ഏജൻസിയുടെ വാഗാദാനം. ട്രാവൽ ഏജൻസിയായ ഏൻഷ്യൻറ് മിസ്റ്ററീസ് ക്രൂയിസ് ആണ് തങ്ങളുടെ വെബ്‌സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട് പരസ്യം നൽകിയത്.

അടുത്ത വർഷം മാർച്ചിലാണ് ന്യൂയോർക്കിൽ നിന്ന് ബർമുഡയിലേക്കുള്ള നോർവീജിയൻ പ്രൈമ ലൈനറിൽ യാത്രക്കാർ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. പരസ്യത്തിൽ പറയുന്നത് പ്രകാരം ഏകദേശം 1,41,360 രൂപ (1,450 പൗണ്ട്) ഒരാൾ ചെലവഴിക്കേണ്ടിവരും. പുറമെ നിക്ക് പോപ്പ് , പീറ്റർ റോബിൻസ്, എഴുത്തുകാരൻ നിക്ക് റെഡ്ഫേൺ തുടങ്ങിയ സ്പീക്കർമാരും ആൻഷ്യന്റ് മിസ്റ്ററീസ് ക്രൂയിസിൽ ഉണ്ടാകും.

ഡസൻ കണക്കിന് കപ്പലുകളും വിമാനങ്ങളും ഈ മേഖലയിൽ അപ്രത്യക്ഷമായിട്ടുണ്ട്. എന്നാൽ കാണാതാവുന്നതിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ച് ഒരു വശത്ത് ശാസ്ത്രീയമായ പഠനങ്ങൾ നടക്കുമ്പോൾ മറു വശത്ത് ഈ പ്രദേശത്തെ കുറിച്ച് ഒട്ടേറെ അന്ധവിശ്വാസങ്ങളും നിലനിൽക്കുന്നു. കപ്പലുകളും വിമാനങ്ങളും അപ്രത്യക്ഷമാവുന്നത് കാലാവസ്ഥയുടെയും മനുഷ്യരുടെയും ഇടപെടലുകൾ കൊണ്ടാണെന്ന് പറയപ്പെടുന്നുണ്ട്. അമാനുഷിക കാരണങ്ങളും അന്യഗ്രഹ ജീവികളുമാണ് ഇതിനു പിന്നിലെന്ന കാരണത്തെ സംബന്ധിച്ചും പഠനങ്ങൾ പുരോഗമിക്കുകയാണ്.

TAGS :

Next Story