Quantcast

എണ്ണ ഉത്പാദം ഉയർത്തണമെന്ന ആവശ്യവുമായി വീണ്ടും ബൈഡൻ

ഒപെക് കൂട്ടായ്മയും ഒപെക് ഇതര രാജ്യങ്ങളും അടിയന്തരമായി എണ്ണ ഉൽപാദനം ഉയർത്താൻ തയാറാകണമെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ആവശ്യം.

MediaOne Logo

Web Desk

  • Updated:

    2022-06-19 18:55:55.0

Published:

19 Jun 2022 6:24 PM GMT

എണ്ണ ഉത്പാദം ഉയർത്തണമെന്ന ആവശ്യവുമായി വീണ്ടും ബൈഡൻ
X

ദുബൈ: എണ്ണ ഉത്പാദനം ഉയർത്താൻ ഒപെകും മറ്റു രാജ്യങ്ങളും തയാറാകണമെന്ന ആവശ്യവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വീണ്ടും രംഗത്ത്. ലോകം അഭിമുഖീകരിക്കുന്ന പണപ്പെരുപ്പം കുറക്കാൻ ഇന്ധനലഭ്യത അനിവാര്യമാണെന്നും ബൈഡൻ അഭിപ്രായപ്പെട്ടു. ജൂലൈ 15ന് സൗദി അറേബ്യയിലെത്തുന്ന ബൈഡൻ ഔദ്യോഗികമായി തന്നെ ഇക്കാര്യം സൗദി നേതൃത്വത്തെ ധരിപ്പിക്കും.

ഒപെക് കൂട്ടായ്മയും ഒപെക് ഇതര രാജ്യങ്ങളും അടിയന്തരമായി എണ്ണ ഉൽപാദനം ഉയർത്താൻ തയാറാകണമെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ആവശ്യം. നേരത്തെ ഒപെക് നേതൃത്വത്തിനു മേൽ ബൈഡൻ കടുത്ത സമ്മർദം ചെലുത്തിയിരുന്നെങ്കിലും വിജയിച്ചില്ല. ഉത്പാദനം ഗണ്യമായി വർധിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു ഒപെക് വിലയിരുത്തൽ. കരുതൽ ശേഖരത്തിലെ എണ്ണ വിപണിയിലെത്തിച്ച് വില കുറക്കാനുള്ള നീക്കം അമേരിക്ക ഉൾപ്പെടെ ചില രാജ്യങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം നേടാനായില്ല. ആഗോള വിപണിയിലെ ഉയർന്ന എണ്ണ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന സാമ്പത്തിക ഏജൻസികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജോ ബൈഡന്റെ പുതിയ ഇടപെടൽ. അമേരിക്ക ഉൾപ്പെടെ ലോക രാജ്യങ്ങൾ നേരിടുന്ന പണപ്പെരുപ്പത്തിന്റെ അടിസ്ഥാന കാരണം ഉയർന്ന എണ്ണവിലയാണ്. എല്ലാ എണ്ണ ഉത്പാദക രാജ്യങ്ങളും ബൈഡന്റെ ആവശ്യം ഗൗരവത്തിലെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്ക ഊർജ സെക്രട്ടറി പറഞ്ഞു. ആഗോള സമ്പദ്ഘടനയും എണ്ണവിപണിയും സന്തുലിതമാകാൻ ചില നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

അടുത്ത മാസം നടക്കുന്ന ബൈഡന്റെ പശ്ചിമേഷ്യൻ പര്യടനത്തിന്റെ പ്രധാന താൽപര്യവും എണ്ണ ഉൽപാദക രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തലാണ്. എണ്ണ ഉത്പാദനത്തിൽ ലോകത്തെ രണ്ടാമത് സ്ഥാനം സൗദി അറേബ്യക്കാണ്. മറ്റു ഗൾഫ് രാജ്യങ്ങളുമായും അമേരിക്ക സമ്പർക്കം പുലർത്തി വരികയാണ്. സൗദി പര്യടന വേയിൽ ഇറാഖ് നേതാക്കളുമായും ബൈഡൻ ചർച്ച നടത്തുമെന്നാണ് സൂചന. എന്നാൽ ഒപെക് നിലപാടിൽ മാറ്റം വരുത്താൻ ബൈഡന്റെ സന്ദർശനം എത്രമാത്രം ഗുണം ചെയ്യുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

TAGS :

Next Story