Quantcast

യു.എസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു

ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള വസതിയിൽ ബൈഡൻ ഐസൊലേഷനിൽ കഴിയുകയാണ്.

MediaOne Logo

Web Desk

  • Published:

    18 July 2024 6:19 AM IST

Biden tests positive for Covid, White House says
X

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. ലാസ് വേഗസിൽ യുണിഡോസ്‌യുഎസ് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ചുമ അടക്കമുള്ള ലക്ഷണങ്ങൾ പ്രകടമാണെന്നും പാക്‌സ് ലോവിഡിന്റെ ആദ്യ ഡോസ് അദ്ദേഹത്തിന് നൽകിയെന്നും അദ്ദേഹത്തെ പരിചരിക്കുന്ന ഡോ. കെവിൻ ഒ'കോണറിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയൽ വ്യക്തമാക്കി. ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള വസതിയിൽ ബൈഡൻ ഐസൊലേഷനിൽ പ്രവേശിക്കുമെന്നും കരീൻ ജീൻ പിയർ വ്യക്തമാക്കി.

തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും എന്നാൽ ആരോഗ്യവാനാണെന്നും ബൈഡൻ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു. രോഗസൗഖ്യത്തിന് ആശംസ നേർന്ന എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. താൻ ഐസൊലേഷനിൽ കഴിഞ്ഞുകൊണ്ട് അമേരിക്കൻ ജനതക്ക് വേണ്ടി ഔദ്യോഗിക ചുമതലകളിൽ വ്യാപൃതനാവുമെന്നും ബൈഡൻ വ്യക്തമാക്കി.

TAGS :

Next Story