ബ്രിട്ടീഷ് ചാര ഏജൻസി MI6നെ നയിക്കുന്ന ആദ്യ വനിതയായി ബ്ലെയ്‌സ് മെട്രെലി
സീക്രട്ട് ഇന്റലിജൻസ് സർവീസിനെ നയിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ബ്ലെയ്‌സ് മെട്രെവേലിയെ നാമനിർദ്ദേശം ചെയ്തു

ബ്രിട്ടൺ: ബ്രിട്ടീഷ് ചരിത്രത്തിൽ ആദ്യമായി ബ്രിട്ടന്റെ 116 വർഷം പഴക്കമുള്ള വിദേശ ഇന്റലിജൻസ് സർവീസ് ഏജൻസിയായ MI6 നെ നയിക്കാൻ ഒരു വനിത തയ്യാറെടുക്കുന്നു. സീക്രട്ട് ഇന്റലിജൻസ് സർവീസിനെ നയിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ബ്ലെയ്‌സ് മെട്രെവേലിയെ നാമനിർദ്ദേശം ചെയ്തു. കരിയർ ഇന്റലിജൻസ് ഓഫീസറായ ബ്ലെയ്‌സ് മെട്രെലി നിലവിൽ MI6 ന്റെ ടെക്‌നോളജി മേധാവിയായി സേവനമനുഷ്ഠിക്കുന്നു. 47 കാരിയായ അവർ 1999ൽ സീക്രട്ട് ഇന്റലിജൻസ് സർവീസിൽ ചേർന്നു. അവരുടെ കരിയറിന്റെ ഭൂരിഭാഗവും യൂറോപിലും മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലുമായിരുന്നു.
Q എന്ന കോഡ് നാമത്തിലാണ് അവർ അറിയപ്പെടുന്നത്. ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയന്റെ 2009ലെ റിപ്പോർട്ട് അനുസരിച്ച് ചാര ഏജൻസിയിൽ, Q എന്ന അക്ഷരം നൂതന സാങ്കേതികവിദ്യ, ഗിമ്മിക്കുകൾ, ഗാഡ്‌ജെറ്റുകൾ എന്നിവയ്ക്കും അതുപോലുള്ള കാര്യങ്ങൾക്കും ഉത്തരവാദിത്തമുള്ള ഒരു ടീമിനെ നയിക്കുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു.
മെട്രൂവേലി പുതിയ സ്ഥാനം ഏറ്റെടുത്തുകഴിഞ്ഞാൽ, അവർ C എന്ന കോഡ് നാമത്തിലാണ് അറിയപ്പെടുക. റിപ്പോർട്ട് പ്രകാരം C എന്നത് ചാര ഏജൻസിയുടെ തലവനായി നീക്കിവച്ചിരിക്കുന്നു. വിവിധ സ്ഥാനങ്ങൾക്കുള്ള കോഡ് നാമങ്ങളുടെ ഈ പാരമ്പര്യം ആരംഭിച്ചത് MI6 ന്റെ ആദ്യ തലവനായ ക്യാപ്റ്റൻ സർ മാൻസ്ഫീൽഡ് കമ്മിംഗ് തന്റെ പേരിൽ C എന്ന് ഒപ്പിട്ടപ്പോഴാണ്. നിലവിൽ C എന്ന കോഡ് നാമം ചീഫ് എന്നാണ് സൂചിപ്പിക്കുന്നത്. മെട്രൂവേലി നിലവിലെ MI6 മേധാവി റിച്ചാർഡ് മൂറിന് പകരക്കാരനാകും. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം അദ്ദേഹം സ്ഥാനമൊഴിയാൻ പോവുകയാണ്.
Adjust Story Font
16

