Quantcast

ഗസ്സ വെടിനിർത്തൽ; ആന്‍റണി ബ്ലിങ്കന്‍റെ ദൗത്യം പരാജയം

യുദ്ധത്തിൽ നിന്ന്​ പിറകോട്ടില്ലെന്ന നെതന്യാഹുവിന്‍റെ നിലപാടിനിടയിലും ഗസ്സയിൽ ദീർഘകാല വെടിനിർത്തൽ ചർച്ച തുടരുമെന്ന്​ അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2024-02-09 01:41:01.0

Published:

9 Feb 2024 1:21 AM GMT

antony blinken
X

ആന്‍റണി ബ്ലിങ്കന്‍

തെല്‍ അവിവ്: ഗസ്സ വെടിനിർത്തൽ ചർച്ചകൾക്കായി എത്തിയ യു.എസ് വിദേശ​കാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ ദൗത്യം പരാജയം. യുദ്ധത്തിൽ നിന്ന്​ പിറകോട്ടില്ലെന്ന നെതന്യാഹുവിന്‍റെ നിലപാടിനിടയിലും ഗസ്സയിൽ ദീർഘകാല വെടിനിർത്തൽ ചർച്ച തുടരുമെന്ന്​ അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും അറിയിച്ചു. റഫക്കു നേരെയുള്ള ഇസ്രായേൽ കരയാക്രമണം വൻ മാനുഷിക ദുരന്തത്തിലേക്ക്​ നയിക്കുമെന്ന്​ യു.എൻ മുന്നറിയിപ്പ്​ നൽകി. ലബനാനിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുല്ല കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ഹൂതി കേന്ദ്രങ്ങളിൽ വീണ്ടും യു.എസ്​, ബ്രിട്ടീഷ്​ വ്യോമാക്രമണമുണ്ടായി.

വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശം അം​ഗീ​ക​രി​പ്പി​ക്കാ​ൻ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​ന് മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താനുള്ള നീക്കം വിജയിക്കാതെയാണ്​ നാലു ദിവസം നീണ്ട പശ്​ചിമേഷ്യൻ സന്ദർശനം പൂർത്തീകരിച്ച്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ മടക്കം. വെടിനിർത്തൽ കരാറിനോടുള്ള ഹമാസി​ന്‍റെ അനുകൂല പ്രതികരണം മികച്ച അവസരമായാണ്​ അമേരിക്ക കണ്ടത്​. ഹമാസ്​ വ്യവസ്​ഥ​കളോട്​ എതിർപ്പുണ്ടെങ്കിലും ബന്ദികളുടെ മോചനത്തിന്​ ചർച്ചകളിലൂടെ പരിഹാരം തേടാനുള്ള അവസരം നെതന്യാഹുവിന്‍റെ കടുംപിടിത്തം മൂലം ഇല്ലാതായെന്ന വിലയിരുത്തലിൽ ആണ്​ അമേരിക്ക. ദീർഘകാല ​വെടിനിർത്തൽ മുൻനിർത്തിയുള്ള ചർച്ചകൾ മുന്നോട്ടു പോകണമെന്ന നിലപാടാണ്​ തങ്ങൾക്കുള്ളതെന്ന്​ വൈറ്റ്​ ഹൗസ്​ പ്രതികരിച്ചു. 27,000 ഫലസ്​തീനികളുടെ കൊല മറച്ചുപിടിച്ച്​ പുടിന്‍റെ യുദ്ധകുറ്റങ്ങളെ വിമർശിക്കാൻ അമേരിക്കക്ക്​ എന്തവകാശമാണുള്ളതെന്ന്​ ​നാളെ ലോകം ചോദിക്കുമെന്ന്​ യു.എസ്​ സെനറ്റർ ബെർണി സാ​ന്‍റേഴ്സ് പറഞ്ഞു. ഹമാസിനെ ദുർബലപ്പെടുത്തുകയല്ലാതെ തുരത്താൻ ഒരു നിലക്കും സാധ്യമല്ലെന്ന് യു.എസ്​ ഉദ്യോഗസ്​ഥരുടെ വിലയിരുത്തൽ മുൻനിർത്തി ന്യൂയോർക്ക്​ ടൈംസ്​ റിപ്പോര്‍ട്ട് ചെയ്തു.

ബ​ന്ദി മോ​ച​ന​ത്തി​നാ​യി വി​ട്ടു​വീ​ഴ്ച ചെ​യ്യ​ണ​മെ​ന്ന് ഇ​സ്രാ​യേ​ലി​ന​ക​ത്തും അ​ഭി​പ്രായം ശക്​തമാണ്​. തെൽ അവീവിൽ ഇന്നലെ ആയിരങ്ങൾ നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി. എത്രയും പെ​ട്ടെന്ന്​ ബന്ദിമോചനം വേണമെന്ന്​ പ്രക്ഷോഭകർ ആവശ്യപ്പെട്ടു. ഇസ്രായേൽ കരയുദ്ധം റഫയിലേക്കും വ്യാപിപ്പിക്കാൻ നീക്കം നടത്തുന്നതോടെ ഗസ്സയിലെ അവസാന അഭയകേന്ദ്രവും സുരക്ഷിതമല്ലാതാകുമെന്ന ഭീതിയിലാണ്​ ജനങ്ങൾ. 24 മണിക്കൂറിനിടെ 130 പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 27,840 ആയി.ആകെ 67,317 പേർക്കാണ് പരിക്കേറ്റത്.

ലബനനിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹിസ്​ബുല്ല കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ശക്​തമായി തിരിച്ചടിക്കുമെന്ന്​ ഹിസ്ബുല്ല അറിയിച്ചു. യെമനിൽ ഹൂതി കേന്ദ്രങ്ങളിൽ യു.എസ്​ ബ്രിട്ടീഷ്​ വ്യോമാക്രമണം തുടർന്നു. ഇസ്രായേലിലേക്കുള്ള കപ്പലുകൾക്ക്​ നേരെ ആക്രമണം തുടരുമെന്ന്​ ഹൂതികൾ വ്യക്തമാക്കി.

TAGS :

Next Story