Quantcast

കാനഡയിൽ 10 പേർ കുത്തേറ്റ് മരിച്ചു: 15 പേർക്ക് പരിക്ക്‌

ആക്രമണത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു

MediaOne Logo

Web Desk

  • Updated:

    2022-09-05 01:19:51.0

Published:

5 Sept 2022 6:34 AM IST

കാനഡയിൽ 10 പേർ കുത്തേറ്റ് മരിച്ചു: 15 പേർക്ക് പരിക്ക്‌
X

ടൊറന്റോ: കാനഡയിൽ 10 പേർ കുത്തേറ്റ് മരിച്ചു. സസ്‌കാഷെവാൻ പ്രവിശ്യയിൽ ഞായറാഴ്ചയായിരുന്നു സംഭവം. അക്രമത്തിൽ പരിക്കേറ്റ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമണത്തിന് പിന്നിൽ രണ്ട് പേരുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. ഇവർ കാറിൽ രക്ഷപ്പെട്ടെന്നാണ് സൂചന. ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു

TAGS :

Next Story