Quantcast

ദേശീയ ദുഃഖാചരണത്തിനിടെ പാട്ട്; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് വിമര്‍ശനം

രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് രണ്ട് ദിവസം മുമ്പ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ബൊഹീമിയന്‍ റാപ്സോഡി പാടുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    21 Sep 2022 6:31 AM GMT

ദേശീയ ദുഃഖാചരണത്തിനിടെ പാട്ട്;  കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് വിമര്‍ശനം
X

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെത്തുടര്‍ന്ന് ബ്രിട്ടണില്‍ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കെ ഹോട്ടലില്‍ പാട്ടു പാടിയ കാനഡ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം. രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് രണ്ട് ദിവസം മുമ്പ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ബൊഹീമിയന്‍ റാപ്സോഡി പാടുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

യുകെയിലെ ഒരു ഹോട്ടല്‍ ലോബിയില്‍ വച്ചാണ് ട്രൂഡോ ബൊഹീമിയന്‍ റാപ്സോഡി പാടുന്നത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് രണ്ട് ദിവസം മുമ്പാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തതെന്നാണ് പ്രധാന ആരോപണം. ലണ്ടനിലെ കൊറിന്തിയ ഹോട്ടലില്‍ താമസിക്കുമ്പോഴാണ് ജസ്റ്റിന്‍ ട്രൂഡോ 'ക്വീന്‍' ബാന്‍ഡിന്റെ ഗാനം ആലപിച്ചതെന്ന് ദി ഇന്‍ഡിപെന്‍ഡന്‍റ് റിപ്പോര്‍ട്ട് ചെയ്തു. വീഡിയോയില്‍, ഹോട്ടല്‍ ലോബിയില്‍ ഗാനം ആലപിക്കുന്ന പ്രധാനമന്ത്രിക്ക് ചുറ്റും ഒരു ചെറിയ ആള്‍ക്കൂട്ടത്തെയും കാണാം. സെപ്റ്റംബര്‍ 17 ശനിയാഴ്ചയായിരുന്നു സംഭവം.

യുകെയുടെ 10 ദിവസത്തെ ദുഃഖാചരണ വേളയില്‍ വീഡിയോ റെക്കോര്‍ഡു ചെയ്തതിലൂടെ കനേഡിയന്‍ പ്രധാനമന്ത്രി 'അനുചിതമായി' പ്രവര്‍ത്തിച്ചുവെന്ന വിമര്‍ശനമാണ് നെറ്റിസണ്‍സ് ഉന്നയിക്കുന്നത്. ''ശനിയാഴ്ചത്തെ അത്താഴത്തിന് ശേഷം രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഒത്തുകൂടിയ കനേഡിയൻ പ്രതിനിധി സംഘത്തിലെ അംഗങ്ങളുമായി ഒരു ചെറിയ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു'' സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ് ഇങ്ങനെയായിരുന്നു.

TAGS :

Next Story