അമേരിക്കയില്‍ നടന്നത് അപകടമോ ആക്രമണമോ? ഒരാള്‍ കസ്റ്റഡിയില്‍

സ്ഥിതിഗതികള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്ന് വൈറ്റ് ഹൗസ്

MediaOne Logo

Web Desk

  • Updated:

    2021-11-22 08:18:13.0

Published:

22 Nov 2021 8:17 AM GMT

അമേരിക്കയില്‍ നടന്നത് അപകടമോ ആക്രമണമോ? ഒരാള്‍ കസ്റ്റഡിയില്‍
X

അമേരിക്കയിലെ വിസ്കോൻസിനിൽ ക്രിസ്മസ് ആഘോഷ പരിപാടിയിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ച് മരണം. കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഞായറാഴ്ച വൈകീട്ട് 4.30ന് നടന്ന ക്രിസ്മസ് പരേഡിലേക്ക് ചുവന്ന എസ്.യു.വി പാഞ്ഞു കയറുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ക്രിസ്മസിനോടനുബന്ധിച്ച് പരമ്പരാഗതമായി നടന്നു വരുന്ന വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ സകുടുംബം എത്തിയതായിരുന്നു ആളുകള്‍. ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയ വാഹനത്തിനു നേരെ പൊലീസ് വെടിയുതിര്‍ത്തു.

പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെന്ന് സംശയിക്കുന്നയാളെയും വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യംചെയ്ത് വരികയാണ്. എഫ്ബിഐയും കേസ് അന്വേഷിക്കുന്നുണ്ട്. തീവ്രവാദ സാധ്യതയും പരിശോധിക്കുകയാണ്. സ്ഥിതിഗതികള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ക്രിസ്മസ് ആഘോഷങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെയുണ്ടായ അനിഷ്ട സംഭവം അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ്.

TAGS :

Next Story