Quantcast

നടി കാര ഡെലിവിംഗ്‌നെയുടെ 58 കോടിയുടെ വീട് തീപിടിത്തത്തില്‍ കത്തിനശിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

പുലർച്ചെ 3:52 ഓടെയാണ് തീപിടിത്തമുണ്ടായത്.

MediaOne Logo

Web Desk

  • Published:

    16 March 2024 12:47 PM IST

Cara Delevingnes $7m LA home catches fire
X

നടി കാര ഡെലിവിംഗ്‌നെയുടെ കത്തിനശിച്ച നിലയില്‍

ലോസ് ആഞ്ചെലെസ്: പ്രശസ്ത ഇംഗ്ലീഷ് മോഡലും നടിയുമായ കാര ഡെലിവിംഗ്‌നെയുടെ 58 കോടി മൂല്യമുള്ള തീപിടിത്തത്തില്‍ കത്തിനശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ലോസ് ഏഞ്ചൽസിലെ സ്റ്റുഡിയോ സിറ്റിയിലുള്ള വീട് അഗ്നിക്കിരയായത്. പുലർച്ചെ 3:52 ഓടെയാണ് തീപിടിത്തമുണ്ടായത്. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഒരു അഗ്നിശമന സേനാംഗത്തിന് പൊള്ളലേറ്റതായും മറ്റൊരാള്‍ക്ക് പുക ശ്വസിച്ചതുമൂലം അസ്വസ്ഥതയുണ്ടാതായും ലോസ് ഏഞ്ചൽസ് ഫയർ ഡിപ്പാർട്ട്‌മെൻ്റ് വക്താവ് നിക്കോളാസ് പ്രാഞ്ച് പറഞ്ഞു. നൂറോളം വരുന്ന അഗ്നിശമന സേനാംഗങ്ങള്‍ രണ്ടു മണിക്കൂറ്‍ സമയമെടുത്താണ് തീയണച്ചത്. സംഭവം നടക്കുമ്പോള്‍ കാര സ്ഥലത്തുണ്ടായിരുന്നില്ല. നിലവില്‍ യുകെയിലാണ് താരം. രണ്ട് നിലകളുള്ള വീടിന്‍റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. 2019ലാണ് കാര ഈ ആഡംബര ഭവനം വാങ്ങുന്നത്. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും 8000 ചതുരശ്ര അടി വിസ്തൃതിയുള്ള ആഡംബര മാളികയുടെ പിൻഭാഗത്തെ മുറികളിലൊന്നിലാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം.

TAGS :

Next Story