Quantcast

ചി​ലി മു​ൻ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

2010 മുതൽ 2014 വരെയും 2018 മുതൽ 2022 വരെയും ചിലിയുടെ പ്രസിഡന്‍റായിരുന്നു സെബാസ്റ്റ്യന്‍ പിനെര.

MediaOne Logo

Web Desk

  • Updated:

    2024-02-07 07:10:40.0

Published:

7 Feb 2024 4:01 AM GMT

Sebastian Pinera,
X

സാ​ന്‍റി​യോ​ഗോ:ചി​ലി​ മു​ൻ പ്ര​സി​ഡ​ന്‍റും വ്യ​വ​സാ​യി​യു​മാ​യ സെ​ബാ​സ്റ്റ്യ​ൻ പിനെ​ര (74) ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് വാർത്താക്കുറിപ്പിലൂടെയാണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചൊവ്വാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ മൂന്ന് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

സെബാസ്റ്റ്യൻ പിനെരയുടെ മൃതദേഹം കണ്ടെത്തിയെന്നും ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുമെന്നും ചിലി ആഭ്യന്തര മന്ത്രി കരോലിന തോഹ വ്യക്തമാക്കി.പ്ര​ശ​സ്ത​മാ​യ അ​വ​ധി​ക്കാ​ല ടൂറിസം കേന്ദ്രമായ ലാ​ഗോ റാ​ങ്കോ​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

കനത്ത മഴയും കാറ്റും പ്രദേശത്തുണ്ടായിരുന്നുവെന്ന് ​പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംസ്കാര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. 2010 മുതൽ 2014 വരെയും 2018 മുതൽ 2022 വരെയും ചിലിയുടെ പ്രസിഡന്‍റായിരുന്നു സെബാസ്റ്റ്യന്‍ പിനേര.

TAGS :

Next Story