Quantcast

ഉയിഗൂർ മുസ്‍ലിംകൾക്കെതിരെ അപവാദ പ്രചാരണം നടത്താൻ ചൈന വൻതുക ചെലവഴിക്കുന്നു- റിപ്പോർട്ട്

620,000 യുഎസ് ഡോളർ വരെ ചെലവഴിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2022-12-07 09:28:07.0

Published:

7 Dec 2022 2:54 PM IST

ഉയിഗൂർ മുസ്‍ലിംകൾക്കെതിരെ അപവാദ പ്രചാരണം നടത്താൻ ചൈന വൻതുക ചെലവഴിക്കുന്നു- റിപ്പോർട്ട്
X

ബെയ്ജിങ്: ഉയിഗൂർ മുസ്‍ലിംകൾക്കെതിരെ അപവാദ പ്രചാരണം നടത്താൻ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി വൻതുക ചെലവഴിക്കുന്നതായി റിപ്പോർട്ട്. ദി ഓസ്‌ട്രേലിയൻ ഫിനാൻഷ്യൽ റിവ്യുവാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇതിനായി 620,000 യുഎസ് ഡോളർ വരെ ചെലവഴിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ സർക്കാറിൽ നിന്ന് ധന സഹായം ലഭിച്ച കമ്പനികളിൽ ഒന്നാണ് 'ചൈനീസ് വീഡിയോ ഷെയറിങ് ആപ്പ് ഡൈയിൻ എന്നും ദി ഓസ്‌ട്രേലിയൻ ഫിനാൻഷ്യൽ റിവ്യുവിൽ പറയുന്നു.

TAGS :

Next Story