Quantcast

ഭൂട്ടാനില്‍ സൈനിക ആവശ്യങ്ങള്‍ക്കായി ചൈന നാല് ഗ്രാമങ്ങള്‍ നിര്‍മ്മിച്ചു; സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്

2017ല്‍ ഇന്ത്യയും ചൈനയും തർക്കമുണ്ടായ ദോക്ക്‍ലാമിന് സമീപത്താണ് ചൈന നാല് ഗ്രാമങ്ങള്‍ നിർമിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    18 Nov 2021 7:53 AM GMT

ഭൂട്ടാനില്‍ സൈനിക ആവശ്യങ്ങള്‍ക്കായി ചൈന നാല് ഗ്രാമങ്ങള്‍ നിര്‍മ്മിച്ചു; സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്
X

ഭൂട്ടാനില്‍ സൈനിക ആവശ്യങ്ങള്‍ക്കായി ചൈന നാല് ഗ്രാമങ്ങള്‍ പണിതതായി സാറ്റലൈറ്റ് ചിത്രങ്ങള്‍. 2017ല്‍ ഇന്ത്യയും ചൈനയും തർക്കമുണ്ടായ ദോക്ക്‍ലാമിന് സമീപത്താണ് ചൈന നാല് ഗ്രാമങ്ങള്‍ നിർമിച്ചിരിക്കുന്നത്. ഒരു വർഷത്തിനകത്താണ് ഗ്രാമങ്ങള്‍ പണിതത്.

കഴിഞ്ഞ ദിവസം ആഗോള ഗവേഷകൻ പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങള്‍ പ്രകാരം ഭൂട്ടാനില്‍ 100 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ചൈന ഗ്രാമങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. 2017ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷമുണ്ടായ ദോക്‌ലാമിനു സമീപത്താണ് ചൈന ഗ്രാമങ്ങള്‍ നിർമിച്ചിരുന്നത്. 2020 മേയ്- 2021 നവംബർ കാലയളവിലാണ് നിർമാണം.

ഭൂട്ടാന്‍റെ വിദേശകാര്യ വിഷയങ്ങളില്‍ ഇന്ത്യ നിര്‍ണായകമായ ഉപദേശങ്ങള്‍ നല്‍കുകയും സൈന്യത്തിനു പരിശീലനം നല്‍കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചൈന ഭൂട്ടാനിൽ ഗ്രാമങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. അതിര്‍ത്തി പുനര്‍നിര്‍ണയം സംബന്ധിച്ച് ചൈനയില്‍ നിന്ന് വലിയ സമ്മര്‍ദം ഭൂട്ടാന്‍ നേരിടുന്നതിനിടെയാണ് ഈ നിർമ്മാണങ്ങൾ. ചൈന ഗ്രാമങ്ങൾ പണിതത് ഇന്ത്യയുടെ ദേശിയ സുരക്ഷക്ക് ഭീഷണിയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞു.



TAGS :

Next Story