Quantcast

മലയാളി ഗവേഷകനെടുത്ത ചിത്രവും പഠനവും പങ്കുവച്ച് ഹോളിവുഡ് താരം ഡികാര്‍പിയോ

കാലിക്കറ്റ്‌ സർവകലാശാലയിൽ ജന്തു ശാസ്ത്ര വിഭാഗത്തിൽ ഗവേഷകനാണ് സന്ദീപ്

MediaOne Logo

Web Desk

  • Updated:

    2023-10-06 14:30:58.0

Published:

6 Oct 2023 2:28 PM GMT

leonardo dicaprio
X

ഡികാര്‍പിയോ/സന്ദീപ് ദാസെടുത്ത ചിത്രം

തൃശൂര്‍: മലയാളി ഗവേഷകൻ പകർത്തിയ ചിത്രവും പഠനവും പങ്കുവെച്ച് ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാര്‍പിയോ.കാലിക്കറ്റ്‌ സർവകലാശാലയിൽ ജന്തു ശാസ്ത്ര വിഭാഗത്തിൽ ഗവേഷകനായ ഡോ.സന്ദീപ് ദാസിന്‍റെ നേച്വർ മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പശ്ചിമഘട്ടത്തിൽ നിന്നും പകർത്തിയ ചോലക്കുറുമ്പി തവളയുടെ ചിത്രമാണ് ഡികാര്‍പിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

''കാലാവസ്ഥാ വ്യതിയാനമാണ് ആഗോളതലത്തിൽ ഉഭയജീവികളുടെ വംശനാശത്തിനു കാരണമെന്ന് നേച്ചർ റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പ്രബന്ധം പറയുന്നു'' എന്നു കുറിച്ചുകൊണ്ടാണ് ഡികാര്‍പിയോ ചിത്രം പങ്കുവച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം തവളകൾക്കും സലാമണ്ടറുകൾക്കും(ഉരഗങ്ങളോട് രൂപ സാദൃശ്യം ഉള്ള ഒരു കൂട്ടം ഉഭയജീവികള്‍) സിസിലിയൻമാർക്കും( മണ്ണിരയേയോ പാമ്പിനേയോ പോലെ തോന്നിക്കുന്ന ഉഭയജീവികളുടെ ഒരു വിഭാഗമാണ് സിസിലിയനുകൾ) ഏറ്റവും വലിയ ഭീഷണിയായി ഉയർന്നുവന്നിരിക്കുന്നു. ഓരോ അഞ്ച് ഉഭയജീവികളിൽ രണ്ടെണ്ണം വംശനാശ ഭീഷണിയിലാണ്. കാലാവസ്ഥാ വ്യതിയാനം പ്രധാനമായും ഉഭയജീവികളെ ബാധിക്കുന്നു, കാരണം അവ പരിസ്ഥിതിയിലെ മാറ്റങ്ങളോട് പ്രത്യേകിച്ച് സെൻസിറ്റീവ് ആണ്...പഠനത്തെ ഉദ്ധരിച്ച് ഡികാര്‍പിയോ കുറിക്കുന്നു.

TAGS :

Next Story