Quantcast

ഇറാനും അന്താരാഷ്ട്ര ആണവോർജ സമിതിയും തമ്മിൽ പോര്​ മുറുകുന്നു

രാജ്യത്തെ ചില ആണവ നിലയങ്ങളുടെ ഉൾഭാഗ ചിത്രങ്ങൾ അന്താരാഷ്​ട്ര ആണവോർജ സമിതിക്ക്​ കൈമാറാൻ ഒരുക്കമല്ലെന്ന നിലപാടാണ്​ ഇറാൻ കൈക്കൊണ്ടിരിക്കുന്നത്​.

MediaOne Logo

Web Desk

  • Published:

    27 Jun 2021 6:30 PM GMT

ഇറാനും അന്താരാഷ്ട്ര ആണവോർജ സമിതിയും തമ്മിൽ പോര്​ മുറുകുന്നു
X

വിയന്നയിൽ നിർണായക ചർച്ച നടക്കാനിരിക്കെ, ഇറാനും അന്താരാഷ്ട്ര ആണവോർജ സമിതിയും തമ്മിൽ പോര്​ മുറുകുന്നു. ആണവ കേന്ദ്രങ്ങളുടെ ഉൾഭാഗ ചിത്രങ്ങൾ സമിതിക്ക്​ കൈമാറില്ലെന്ന്​ ഇറാൻ അറിയിച്ചു. അതേസമയം വൻശക്​തി രാജ്യങ്ങളുമായുള്ള ചർച്ചയിൽ പ്രതീക്ഷ​യുണ്ടെന്നും തെഹ്റാൻ വ്യക്​തമാക്കി

രാജ്യത്തെ ചില ആണവ നിലയങ്ങളുടെ ഉൾഭാഗ ചിത്രങ്ങൾ അന്താരാഷ്​ട്ര ആണവോർജ സമിതിക്ക്​ കൈമാറാൻ ഒരുക്കമല്ലെന്ന നിലപാടാണ്​ ഇറാൻ കൈക്കൊണ്ടിരിക്കുന്നത്​. 2015ലെ ആണവ കരാർ ചട്ടപ്രകാരമുള്ള എല്ലാ നടപടികളും ഇറാൻ പാലിച്ചതായും അധികൃതർ വ്യക്​തമാക്കി. ഫെബ്രുവരി മാസത്തിൽ ഇരുകൂട്ടരും തമ്മിൽ രൂപപ്പെടുത്തിയ ധാരണ പ്രകാരം ചിത്രങ്ങളുടെ കൈമാറ്റം നടന്നിരുന്നു. എന്നാൽ മൂന്നു മാസത്തേക്ക്​ മാത്രമായിരുന്നു കരാർ. ആ കാലാവധി തീർന്നിരിക്കെ ആണവോർജ സമിതിക്ക്​ നിലയത്തി​ന്‍റെ ചിത്രം പങ്കുവെക്കേണ്ട ബാധ്യതയില്ലെന്നാണ്​ ഇറാൻ നേതൃത്വം പറയുന്നത്​.

കരാർ കാലാവധി തീർന്നിരിക്കെ, സമിതിയുടെ നിരീക്ഷണം ഇറാന്‍റെ തീരുമാനത്തെ മാത്രം ആശ്രയിച്ചായിരിക്കുമെന്ന്​ സ്​പീക്കർ മുഹമ്മദ്​ ബാഖിർ ഖലിബാഫ്​ പറഞ്ഞു. ഇറാൻ പാർലമെന്‍റും ഈ നിലപാടിനെ ശരി​വച്ചു. അതേസമയം 2015ലെ ആണവ കരാർ പുനഃസ്​ഥാപിക്കാനുള്ള നിർണായക ചറച്ച നടക്കാനിരിക്കെ, യു.എൻ ആണവ സമിതിയുമായുള്ള ഏറ്റുമുട്ടൽ ഇറാൻ താൽപര്യങ്ങളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ്​ യൂറോപ്യൻ രാജ്യങ്ങളുടെയും മറ്റും ആശങ്ക.

TAGS :

Next Story