Quantcast

ദക്ഷിണാഫ്രിക്കയില്‍ ആഭ്യന്തര കലാപം രൂക്ഷം; കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി

രാജ്യത്തിന്‍റെ പലയിടങ്ങളിലും പ്രതിഷേധക്കാരും സുരക്ഷാ സേനയും ഏറ്റുമുട്ടി

MediaOne Logo

Web Desk

  • Updated:

    2021-07-14 07:08:27.0

Published:

14 July 2021 8:12 AM IST

ദക്ഷിണാഫ്രിക്കയില്‍ ആഭ്യന്തര കലാപം രൂക്ഷം; കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി
X

ദക്ഷിണാഫ്രിക്കയില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി. രാജ്യത്തിന്‍റെ പലയിടങ്ങളിലും പ്രതിഷേധക്കാരും സുരക്ഷാ സേനയും ഏറ്റുമുട്ടി. അഴിമതിക്കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കുറ്റത്തിന് മുന്‍ പ്രസിഡന്‍റ് ജേക്കബ് സുമ അറസ്റ്റിലായതിന് പിന്നാലെയാണ് സംഘർഷങ്ങള്‍ക്ക് തുടക്കമായത്.

കടുത്ത ദാരിദ്രവും അരക്ഷിതാവസ്ഥയുമായാണ് രാജ്യത്ത് ആഭ്യന്തസഘർഷം രൂക്ഷമാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്. തെരുവിലിറങ്ങിയ ആള്‍ക്കൂട്ടം ഷോപ്പിങ് മാളുകള്‍ കൊള്ളയടിച്ചു. ചില്ലറ വില്‍പനശാലകളിലും ആളുകള്‍ കൊള്ള നടത്തിയതോടെയാണ് സംഘർഷം രൂക്ഷമായത്. തടയാനെത്തിയ പൊലീസിനെ ജനക്കൂട്ടം കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു.

TAGS :

Next Story