Quantcast

ദൗത്യം പാതിവഴിയില്‍ ഉപേക്ഷിച്ച് ക്രൂ-11 സംഘം ഭൂമിയില്‍ തിരിച്ചെത്തി; ഒരാള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നം

പസഫിക് സമുദ്രത്തിലിറങ്ങിയ പേടകത്തില്‍ നിന്ന് സംഘാംഗങ്ങളെ സുരക്ഷിതമായി പുറത്തെത്തിച്ചു

MediaOne Logo

Web Desk

  • Published:

    15 Jan 2026 3:24 PM IST

ദൗത്യം പാതിവഴിയില്‍ ഉപേക്ഷിച്ച് ക്രൂ-11 സംഘം ഭൂമിയില്‍ തിരിച്ചെത്തി; ഒരാള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നം
X

ന്യൂയോര്‍ക്ക്: ദൗത്യം പാതിവഴിയില്‍ ഉപേക്ഷിച്ച് ക്രൂ-11 സംഘം ഭൂമിയില്‍ തിരിച്ചെത്തി. പസഫിക് സമുദ്രത്തിലിറങ്ങിയ പേടകത്തില്‍ നിന്ന് സംഘാംഗങ്ങളെ സുരക്ഷിതമായി പുറത്തെത്തിച്ചു. യാത്രികരില്‍ ഒരാളുടെ അനാരോഗ്യത്തെ തുടര്‍ന്നാണ് ദൗത്യം പൂര്‍ത്തിയാക്കാനാകാതെ നാസയുടെ ക്രൂ-11 തിരിച്ചെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ വംശജനാണ് യാത്ര നിയന്ത്രിച്ചിരുന്നത്. ക്രൂ-11 സംഘത്തില്‍ പെട്ട ഒരാള്‍ക്ക് നിലയത്തില്‍ വെച്ച് ആരോഗ്യപ്രശ്‌നം നേരിട്ടതായി നാസ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് ദൗത്യം ആരംഭിച്ചത്. ഇതാദ്യമായാണ് ദൗത്യം പാതിവഴിയില്‍ ഉപേക്ഷിക്കുന്നത്.

ക്രൂ-11 ബഹിരാകാശ ദൗത്യ സംഘത്തിലെ നാസയുടെ സഞ്ചാരിക്കാണ് ആരോഗ്യപ്രശ്‌നമുള്ളത്. എന്താണ് ആ പ്രശ്നമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

TAGS :

Next Story