Quantcast

ചക്രമുള്ള സ്യൂട്ട്‌കേസും കൊണ്ട് ഇങ്ങോട്ട് പോകണ്ട, കാരണമിതാണ്...

ധന നഷ്ടമൊഴിക്കാൻ വിനോദ സഞ്ചാരികൾക്ക് നിയമം ഓർത്തിരിക്കുക

MediaOne Logo

Web Desk

  • Published:

    2 July 2023 3:31 PM GMT

Dubrovnik city in Croatia has banned tourists from bringing wheeled suitcases.
X

വിനോദസഞ്ചാരത്തിനെത്തുന്നവർ ചക്രമുള്ള സ്യൂട്ട്‌കേസുകൾ കൊണ്ടുവരരുതെന്ന് യൂറോപ്പിലെ സുപ്രധാന വിനോദ സഞ്ചാരരാജ്യമായ ക്രൊയേഷ്യയിലെ നഗരം. ഡുബ്‌റോവിക്ക് നഗരത്തിലെത്തുന്നവർക്കാണ് ഈ നിരോധനം. ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ ശബ്ദമലിനീകരണമുള്ളതിനാലാണ് ഈ തീരുമാനം. കല്ലു പാകിയ വഴികളിലൂടെ ചക്രമുള്ള സ്യൂട്ട്‌കേസുകൾ വലിച്ച് സഞ്ചാരികൾ നീങ്ങുന്നതിനെതിരെ പ്രദേശവാസികൾ നിരന്തരം പരാതി പറഞ്ഞിരുന്നു. തുടർന്നാണ് നഗരഭരണകൂടം നിരോധനമേർപ്പെടുത്തിയത്. ഇതോടെ തെരുവുകളിൽ ഇത്തരം സ്യൂട്ട്‌കേസുകൾ കൊണ്ടുവരാൻ പാടില്ലെന്ന് മേയർ മാറ്റോ ഫ്രാങ്കോവിക്ക് അറിയിച്ചു. നിയമം തെറ്റിക്കുന്നവർക്ക് 288 ഡോളർ ഫൈൻ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനത്തെ അഭിനന്ദിച്ച നാട്ടുകാർ എയർപോർട്ടുകളിലും സ്‌റ്റേഷനുകളിലും ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. അവിടങ്ങളിൽ ഈ പ്രശ്‌നമുണ്ടെന്നും പറഞ്ഞു.

സഞ്ചാരികൾ നഗരത്തിലെത്തുമ്പോൾ ബാഗുകൾ വാങ്ങാനും പിന്നീട് അവരുടെ ഇടങ്ങളിൽ എത്തിച്ചുനൽകാനും ഭരണകൂടം പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. 'റെസ്‌പെക്ട് ദി സിറ്റി' എന്ന പേരിലുള്ള പദ്ധതി ദബ്‌റോവിങ്ക് ടൂറിസ്റ്റ് ഓഫീസ് വഴിയാണ് നടപ്പാക്കുന്നത്. പ്രാദേശിക പരിസ്ഥിതിയെയും പൈതൃകത്തെയും ബഹുമാനിക്കുന്നതിന് ഊന്നൽ നൽകിയാണ് അധികൃതർ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്. സ്മാരകങ്ങളിൽ വളർത്തു നായകൾ കയറാതിരിക്കാൻ സഞ്ചാരികൾ ശ്രദ്ധിക്കണമെന്നും അധികൃതർ പറഞ്ഞു.

ഡുബ്‌റോവിക്ക് നിരവധി സഞ്ചാരികളെത്തുന്ന നഗരമാണ്. ഈ വർഷം 289000 പേരാണ് നഗരം സന്ദർശിച്ചത്. 2022ലേതിനേക്കാൾ 32 ശതമാനം വർധനവാണുള്ളത്.

Dubrovnik city in Croatia has banned tourists from bringing wheeled suitcases.

TAGS :

Next Story