Quantcast

'ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ട് തന്നെ ഏറെക്കാലമായി'; വിവാദങ്ങളോട് പ്രതികരിച്ച് ഇലോൺ മസ്‌ക്

ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിനിന്റെ ഭാര്യ നിക്കോൾ ഷാനഹാനുമായി മസ്‌കിന് രഹസ്യബന്ധമുള്ളതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-07-25 17:22:27.0

Published:

25 July 2022 4:54 PM GMT

ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ട് തന്നെ ഏറെക്കാലമായി; വിവാദങ്ങളോട് പ്രതികരിച്ച് ഇലോൺ മസ്‌ക്
X

വാഷിങ്ടൺ: ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിനിന്റെ ഭാര്യ നിക്കോൾ ഷാനഹാനുമായി രഹസ്യബന്ധമുള്ളതായുള്ള വാർത്തകൾ തള്ളി ടെസ്‌ല തലവൻ ഇലോൺ മസ്‌ക്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടു തന്നെ വർഷങ്ങളായെന്നും സെർജിയും താനും സുഹൃത്തുക്കളാണെന്നും മസ്‌ക് പ്രതികരിച്ചു.

''സെർജിയും ഞാനും സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം രാത്രി വരെ ഒരു പാർട്ടിയിൽ പങ്കെടുത്തതാണ്. നിക്കോളിനെ കഴിഞ്ഞ മൂന്നു വർഷത്തിനിടെ രണ്ടു തവണ മാത്രമാണ് കണ്ടിട്ടുള്ളത്. രണ്ടു തവണയും ചുറ്റും ആളുണ്ടായിരുന്നു. പ്രണയമോ ഒന്നും ഉണ്ടായിട്ടില്ല.''-മസ്‌ക് മാധ്യമങ്ങളോട് പ്രതികരിച്ചു.

കനേഡിയൻ ഗായിക ഗ്രിംസുമായി വേർപിരിഞ്ഞ ശേഷമാണ് നിക്കോളുമായി മസ്‌ക് അടുത്തതെന്നായിരുന്നു വാർത്ത. ഈ വർഷം ആദ്യത്തിൽ നിക്കോളും സെർജിയും വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഏറെക്കാലമായി ഒരാളുമായും ലൈംഗികമായി താൽപര്യമില്ലെന്നാണ് മസ്‌ക് വെളിപ്പെടുത്തിയിരിക്കുന്നത്. ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ട് ഏറെക്കാലമായെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാര്യയുമായി രഹസ്യ ബന്ധമുള്ളതായുള്ള വാർത്തകൾക്കു പിന്നാലെ സെർജി ബ്രിൻ മസ്‌കുമായുള്ള സൗഹൃദം അവസാനിപ്പിച്ചതായി വാർത്തകളുണ്ടായിരുന്നു. മസ്‌കിന്റെ കമ്പനികളിലെ നിക്ഷേപമെല്ലാം പിൻവലിക്കാൻ ബ്രിൻ തീരുമാനിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. മസ്‌ക്-നിക്കോൾ രഹസ്യബന്ധത്തെക്കുറിച്ച് യു.എസ് മാധ്യമങ്ങളാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

മസ്‌ക് ആദ്യം ടെസ്ല കാർ നൽകിയവരിൽ ഒരാളാണ് സെർജി. 2008ൽ ടെസ്‌ല സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ സഹായവുമായെത്തിയ ജെർജി 5,00,000 ഡോളർ നൽകിയിരുന്നു. നിലവിൽ ടെസ്‌ലയിൽ ബ്രിന്നിന് എത്ര നിക്ഷേപമുണ്ടെന്ന് വ്യക്തമല്ല.

Summary: Elon Musk says he hasn't had sex in ages, rejecting the reports that he once had an affair with Google co-founder Sergey Brin's wife, Nicole Shanahan

TAGS :

Next Story