കോടീശ്വര പുത്രനെയോര്‍ത്ത് അഭിമാനമില്ല; ഇളയ മകന്‍ കിംബലാണ് തന്‍റെ അഭിമാനവും സന്തോഷവുമെന്ന് ഇലോണ്‍ മസ്കിന്‍റെ പിതാവ്

കാരണം മസ്ക് കുടുംബം ഇതിനോടകം എല്ലാ നേട്ടങ്ങളും നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

MediaOne Logo

Web Desk

  • Updated:

    2022-08-02 05:06:00.0

Published:

2 Aug 2022 5:05 AM GMT

കോടീശ്വര പുത്രനെയോര്‍ത്ത് അഭിമാനമില്ല; ഇളയ മകന്‍ കിംബലാണ് തന്‍റെ അഭിമാനവും സന്തോഷവുമെന്ന് ഇലോണ്‍ മസ്കിന്‍റെ പിതാവ്
X

സിഡ്നി: കോടീശ്വരനായ മകനെക്കുറിച്ച് തനിക്ക് പ്രത്യേകിച്ച് അഭിമാനം തോന്നുന്നില്ലെന്ന് ടെസ്‍ല മേധാവി ഇലോണ്‍ മസ്കിന്‍റെ പിതാവ് ഇറോള്‍ മസ്ക്. കാരണം മസ്ക് കുടുംബം ഇതിനോടകം എല്ലാ നേട്ടങ്ങളും നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച, ഓസ്‌ട്രേലിയൻ റേഡിയോ സ്റ്റേഷനായ KIIS എഫ്‌.എമ്മിലെ 'കൈൽ ആൻഡ് ജാക്കി ഓ'സ് ഷോ'യിൽ സംസാരിക്കുകയായിരുന്നു ഇറോള്‍ മസ്ക്.

20 മിനിറ്റോളം 76കാരനായ ഇറോള്‍ ഷോയില്‍ സംസാരിച്ചു. ഇലോണിന്‍റെ ഇളയ സഹോദരന്‍ കിംബലിനെക്കുറിച്ചും അഭിമുഖത്തില്‍ പറഞ്ഞു. അഭിമുഖത്തിൽ, ഇറോള്‍ തന്‍റെ ശതകോടീശ്വരനായ മകന്‍റെ വിജയത്തെ കുറച്ചുകാണിക്കുകയും അവന്‍റെ ശാരീരിക രൂപത്തെ പരിഹസിക്കുകയും ചെയ്തു. ''താങ്കളുടെ മകന്‍ ഒരു പ്രതിഭയാണ്. സമ്പത്തിന്‍റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നവനാണ്. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചു..അവനെയോര്‍ത്ത് അഭിമാനം തോന്നുന്നുണ്ടോ?'' എന്നായിരുന്നു അവതാരകന്‍ ജാക്കി ഒയുടെ ചോദ്യം. ''ഇല്ല.. നിങ്ങള്‍ക്കറിയാമോ, ഞങ്ങൾ വളരെക്കാലമായി ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന ഒരു കുടുംബമാണ്. അത് പെട്ടെന്ന് സംഭവിച്ചതല്ല'' എന്നായിരുന്നു ഇറോളിന്‍റെ മറുപടി.

തന്‍റെ ആദ്യ ഭാര്യ മേ മസ്‌കുമായുള്ള ബന്ധത്തിലുള്ള മക്കൾ എലോൺ, ടോസ്ക, കിംബൽ എന്നിവര്‍ ചെറുപ്പം മുതൽ തന്നോടൊപ്പം ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ടെന്നും ചൈന, ആമസോൺ മഴക്കാടുകൾ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും ഇറോൾ അഭിമുഖത്തില്‍ പറഞ്ഞു. അവർ ഒരുപാട് കാര്യങ്ങൾ കണ്ടിട്ടുണ്ട്, ഞങ്ങൾ ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ യഥാർഥത്തിൽ ഇലോൺ ഇക്കാര്യങ്ങളെയെല്ലാം മറികടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്‍റെ ശതകോടീശ്വരനായ മകന്‍ കരിയറിൽ ഷെഡ്യൂളിനേക്കാൾ അഞ്ച് വർഷം പിന്നോട്ട് ഓടുന്നത് പോലെയാണ് തോന്നുന്നതെന്ന് അഭിമുഖത്തിനിടെ ഇറോൾ പറഞ്ഞു. അവന്‍റെ പുരോഗതിയെക്കുറിച്ചോര്‍ത്ത് ഇലോണ്‍ നിരാശനാണ്. അത് മനസിലാക്കാവുന്നതേയുള്ളൂ. ഇത് ഭ്രാന്താണെന്ന് എനിക്കറിയാം, പക്ഷേ ഞങ്ങൾ ഒരു കുടുംബമെന്ന നിലയിൽ അങ്ങനെയാണ് ചിന്തിക്കുന്നത്. അദ്ദേഹത്തിന് ഇപ്പോൾ 50 വയസായി, ഞാൻ ഇപ്പോഴും അവനെ ഒരു കൊച്ചുകുട്ടിയായിട്ടാണ് കരുതുന്നത്'' ഇറോള്‍ വ്യക്തമാക്കി. ഇലോണിന്‍റെ ഇളയ സഹോദരനായ 49കാരനായ മകൻ കിംബൽ മസ്‌ക് തന്‍റെ അഭിമാനവും സന്തോഷവുമാണെന്ന് ഇറോൾ തുറന്നു പറഞ്ഞു. ക്രിസ്റ്റ്യാന വൈലിയുമായുള്ള വിവാഹത്തിന്‍റെ കാര്യത്തില്‍ കിംബൽ ഭാഗ്യവാനായിരുന്നുവെന്നും അവർ ഒരുമിച്ച് ധാരാളം സമയം ചെലവഴിക്കുന്നതിനാലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌പേസ് എക്‌സ് സിഇഒയ്ക്ക് വേണ്ടി കരിയർ ഉപേക്ഷിക്കുന്ന ഒരു പങ്കാളിയെ കണ്ടെത്താൻ കഴിയാത്തതിൽ താൻ ആശങ്കാകുലനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാല് സ്ത്രീകളില്‍ നിന്നായി 9 കുട്ടികളുണ്ടെങ്കിലും നിലവില്‍ ഇലോണ്‍ അവിവാഹിതനാണ്. എലോൺ വളരെ ശക്തനാണ്, പക്ഷേ അവൻ മോശമായി ഭക്ഷണം കഴിക്കുന്നയാളാണ്. ഡയറ്റ് ഗുളികകൾ കഴിക്കാൻ ഇലോണിനോട് താൻ നിർദേശിച്ചിട്ടുണ്ടെന്നും ഇറോൾ കൂട്ടിച്ചേർത്തു. മകന്‍റെ വാഹനങ്ങളൊന്നും താന്‍ ഉപയോഗിക്കാറില്ലെന്നും ബെന്‍റ്ലി, റോൾസ് റോയ്‌സ്, മെഴ്‌സിഡസ് എന്നിവ തനിക്കുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

TAGS :

Next Story