Quantcast

അഫ്ഗാനിസ്താന് യൂറോപ്യൻ യൂനിയൻ അടിയന്തരമായി 8700 കോടി നൽകും

പണം താലിബാൻ സർക്കാറിന് നേരിട്ട് നൽകില്ല, പകരം സന്നദ്ധസംഘടനകൾ വഴി പദ്ധതി പൂർത്തീകരിക്കും

MediaOne Logo

Web Desk

  • Published:

    13 Oct 2021 1:00 AM GMT

അഫ്ഗാനിസ്താന് യൂറോപ്യൻ യൂനിയൻ അടിയന്തരമായി 8700 കോടി നൽകും
X

സാമ്പത്തിക രംഗം തകർന്നു കിടക്കുന്ന അഫ്ഗാനിസ്താന് യൂറോപ്യൻ യൂനിയൻ 8700 കോടി രൂപയുടെ അടിയന്തരസഹായം നൽകും. ജനങ്ങൾക്ക് അവശ്യസഹായങ്ങളെത്തിക്കൽ, തകർന്ന സാമൂഹ്യസാമ്പത്തിക നില തിരിച്ചുപിടിക്കൽ എന്നിവയ്ക്കായാണ് സഹായം.

പണം താലിബാൻ സർക്കാറിന് നേരിട്ട് നൽകില്ല, പകരം സന്നദ്ധസംഘടനകൾ വഴി പദ്ധതി പൂർത്തീകരിക്കും. G20 ഉച്ചകോടിയിൽ വെച്ചാണ് വെച്ചാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. താലിബാൻ ഭരണമേറ്റ ശേഷവും കടുത്ത തകർച്ച നേരിടുകയാണ് അഫ്ഗാൻ സാമ്പത്തിക രംഗം. ദാരിദ്ര്യം മൂലം പലരും ഗ്രാമങ്ങളിൽ നിന്ന് മറ്റിടങ്ങളിലേക്ക് പോയിരുന്നു.

TAGS :

Next Story