തെല്‍ അവിവില്‍ സ്‌ഫോടനം; ഇസ്രായേലിനെ ലക്ഷ്യമിട്ട് കൂടുതല്‍ മിസൈലുകള്‍
ഇസ്രായേലിലേക്ക് ഇറാനില്‍ നിന്ന് നിരവധി മിസൈലുകള്‍ തൊടുത്തതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു

- Published:
28 Feb 2026 4:33 PM IST

തെല്‍ അവിവ്: യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനു പിന്നാലെ ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവിവില്‍ സ്‌ഫോടനം. അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
ഇസ്രായേലിലേക്ക് ഇറാനില്‍ നിന്ന് നിരവധി മിസൈലുകള്‍ തൊടുത്തതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. മിസൈലുകളെ പ്രതിരോധിക്കുകയാണെന്നും സൈന്യം ടെലഗ്രാം ചാനലിലൂടെ അറിയിച്ചു. വ്യോമപ്രതിരോധം നൂറ് ശതമാനം ഫലപ്രദമാകില്ലെന്നും പൊതുജനങ്ങള്‍ ഹോം ഫ്രണ്ട് കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും സൈന്യം നിര്‍ദേശിച്ചു.
ദിവസങ്ങള്‍ നീണ്ട സംഘര്‍ഷ സാഹചര്യത്തിനൊടുവിലാണ് ഇന്ന് യുഎസിന്റെ പിന്തുണയോടെ ഇസ്രായേല്‍ സൈന്യം ഇറാനില്‍ ആക്രമണം നടത്തിയത്. ഇതിന് ഇറാന്‍ ശക്തമായ തിരിച്ചടിയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഗള്‍ഫ് മേഖലയിലെ യുഎസിന്റെ നിരവധി സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി.
Adjust Story Font
16
