Quantcast

ഇസ്രായേല്‍ വ്യോമാക്രമണം; അൽ ജസീറ ഗസ്സ ബ്യൂറോ മേധാവിയുടെ കുടുംബം കൊല്ലപ്പെട്ടു

വാഇലിന്റെ ഭാര്യയും, മകനും, ഏഴു വയസ്സുകാരി മകളും ഉൾപ്പെടെയുള്ള കുടുംബമാണ് കൊല്ലപ്പെട്ടത്.

MediaOne Logo

Web Desk

  • Updated:

    2023-10-25 18:42:52.0

Published:

26 Oct 2023 12:05 AM IST

ഇസ്രായേല്‍ വ്യോമാക്രമണം; അൽ ജസീറ ഗസ്സ ബ്യൂറോ മേധാവിയുടെ കുടുംബം കൊല്ലപ്പെട്ടു
X

ഗസ്സ സിറ്റി: അൽ ജസീറ അറബിക് ഗസ്സ ബ്യൂറോ മേധാവി വാഇൽ അൽ ദഹ്ദൂഹിന്റെ കുടുംബം ഇസ്രായേല്‍ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. തെക്കൻ ഗസ്സയിലെ നുസയ്റാതിലെ അഭയാർഥി ക്യാമ്പിനു നേരെ നടന്ന വ്യോമാക്രമണത്തിലാണ് വാഇലിന്റെ ഭാര്യയും, മകനും, ഏഴു വയസ്സുകാരി മകളും ഉൾപ്പെടെയുള്ള കുടുംബം കൊല്ലപ്പെട്ടത്.

ഇസ്രായേൽ ആക്രമണം തുടങ്ങിയതിനു പിന്നാലെ സുരക്ഷ പരിഗണിച്ച് കുടുംബത്തെ അഭയാർത്ഥി ക്യാമ്പി​ലേക്ക് മാറ്റിയിരുന്നു. ആക്രമണത്തിൽ കുടുംബത്തിലെ ഏതാനും പേർ പരിക്കുകളോടെ രക്ഷപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

അൽ ജസീറ അറബിക് ചാനലിനു വേണ്ടി യുദ്ധമുഖത്ത് റിപ്പോർട്ടിങ്ങിൽ സജീവമായിരുന്നു വാഇൽ. കഴിഞ്ഞ ദിവസം വാഇൽ തത്സമയം റിപ്പോർട്ട് ചെയ്ത മേഖലയിൽ നടന്ന വ്യോമാക്രമണത്തിനിടെ ഇദ്ദേഹത്തിന് നിസ്സാര പരിക്കുകൾ പറ്റിയിരുന്നു.

TAGS :

Next Story