ഭാര്യയുടെ ജന്മദിനം മറക്കുന്ന ഭർത്താക്കന്മാർ പേടിച്ചോളൂ... ജയിലില്‍ പോകേണ്ടിവരും!

ഭർത്താവിന് തെറ്റുതിരുത്താനുള്ള അവസരവും നിയമസംവിധാനങ്ങൾ നൽകുന്നുണ്ട്. ആദ്യമായാണ് ഭാര്യയുടെ ജന്മദിനം മറക്കുന്നതെങ്കിൽ, ആവർത്തിക്കരുതെന്ന മുന്നറിയിപ്പ് ലഭിക്കും. തെറ്റ് ആവർത്തിച്ചാൽ പിന്നെ രക്ഷയുണ്ടാകില്ല!

MediaOne Logo

Web Desk

  • Updated:

    2021-11-22 12:14:24.0

Published:

22 Nov 2021 12:14 PM GMT

ഭാര്യയുടെ ജന്മദിനം മറക്കുന്ന ഭർത്താക്കന്മാർ പേടിച്ചോളൂ... ജയിലില്‍ പോകേണ്ടിവരും!
X

ലോകമെമ്പാടുമുള്ള ടൂറിസ്റ്റുകൾക്ക് സമോവ എന്ന മനോഹരമായ ദ്വീപ് സ്വർഗമായിരിക്കാം. എന്നാൽ അശ്രദ്ധരും അലസന്മാരുമായ ഭർത്താക്കന്മാർക്ക് അതൊരു നരകമാണ്. പസഫിക് സമുദ്രത്തിലെ പോളിനേഷ്യൻ പ്രദേശത്തുള്ള സമോവയിൽ ഭാര്യയുടെ ജന്മദിനം മറന്നാൽ കിട്ടാവുന്ന പരമാവധി ശിക്ഷയെന്തെന്നറിയാമോ? ജയിൽവാസം!!

സമോവയിലെ നിയമമനുസരിച്ച് ഭർത്താവ് ഭാര്യയുടെ ജന്മദിനം മറന്നുപോകുന്നത് കുറ്റകൃത്യമാണ്. അയാൾക്ക് ശിക്ഷയായി ജയിൽവാസം വരെ അനുഭവിക്കേണ്ടി വന്നേക്കാം. ഇതേക്കുറിച്ച് ഭാര്യ പൊലീസിൽ പരാതിപ്പെട്ടാൽ ഭർത്താവിന് ലോക്കപ്പ് ഉറപ്പ്.

എന്നാൽ, ഭർത്താവിന് തെറ്റുതിരുത്താനുള്ള അവസരവും നിയമസംവിധാനങ്ങൾ നൽകുന്നുണ്ട്. അതുകൊണ്ട് ഇപ്പോൾ അത്ര പേടിക്കേണ്ട കാര്യമില്ല. ആദ്യമായാണ് ഭാര്യയുടെ ജന്മദിനം മറക്കുന്നതെങ്കിൽ, അത് ആവർത്തിക്കരുതെന്ന പൊലീസ് മുന്നറിയിപ്പ് ഭർത്താവിന് ലഭിക്കും. എന്നാൽ, അതേ തെറ്റ് ആവർത്തിച്ചാൽ പിന്നെ രക്ഷയുണ്ടാകില്ല, നേരെ ജയിലിൽ പോകാം!

സമോവയിൽ മാത്രമല്ല ലോകത്ത് പലയിടത്തും ഇത്തരം വിചിത്രനിയമങ്ങൾ ഇന്നും പ്രചാരത്തിലുണ്ട്. ഉത്തര കൊറിയയിൽ നീല ജീൻസ് ധരിച്ച് പുറത്തിറങ്ങിനടന്നാൽ പണികിട്ടും. നീല ജീൻസ് ധരിച്ച് പുറത്തുനടക്കുന്നതിന് അവിടെ നിരോധനമുണ്ട്. കിഴക്കൻ ആഫ്രിക്കയിൽ ജോഗിങ്ങിന് നിരോധനമുണ്ട്. പൊതുനിരത്തിലടക്കം വൃത്തികേടാകുമെന്ന കാരണം ചൂണ്ടിക്കാട്ടി സിംഗപ്പൂരിൽ ച്യൂയിങ്ഗം നിരോധിച്ചിരിക്കുന്നു. ഒക്ലഹോമയിൽ നായയെക്കുറിച്ച് മോശമായി സംസാരിച്ചാൽ ജയിൽവാസം തന്നെ അനുഭവിക്കേണ്ടി വരും.

Forgetting wife's birthday is offence in Samoa, the island in the Polynesian area of the Pacific Ocean. You may face jail term there if you commit the 'crime' twice

TAGS :

Next Story