ടോപ്പിംഗ്‌സായി പ്രാണി വറുത്തത്, ഫ്ളേവർ ചീവീടിന്റേത്: 'വെറൈറ്റി' ഐസ്‌ക്രീമുമായി ജർമൻ ബേക്കറി
ചീവീടിനെ പൊടിച്ചു ചേർത്ത ധാന്യപ്പൊടി, ക്രീം, വനില എക്‌സ്ട്രാക്ട്, തേൻ എന്നിവയാണ് ഐസ്‌ക്രീമിലെ ചേരുവകൾ

വനില, ചോക്കലേറ്റ്, സ്ട്രോബറി എന്നിവയാണ് പൊതുവേ എല്ലാവർക്കും പരിചിതമായ ഐസ്‌ക്രീം ഫ്‌ളേവറുകൾ. പുതിയ വെറൈറ്റികൾ തേടുന്നവർക്കായി പല രൂപത്തിൽ, പല ഭാവത്തിൽ ഐസ്‌ക്രീം ഫ്‌ളേവറുകൾ നിരവധിയുണ്ട്. എന്നാൽ വെറൈറ്റി എന്നൊക്കെ പറയുമ്പോൾ നാം കരുതുന്ന ഒരു പരിധി ഉണ്ടാവുമല്ലോ, ഈ പരിധിയും കടന്ന് കുറച്ച് കടുത്ത ഒരു വെറൈറ്റി പിടിച്ചിരിക്കുകയാണ് ഒരു ജർമൻ ബേക്കറി. ചീവീട് ഐസ്‌ക്രീം ആണ് ഇവിടുത്തെ വെറൈറ്റി.
റോട്ടൻബർഗിലുള്ള എസ്‌കഫേ റിനോ എന്ന ബേക്കറിയാണ് ഈ വെറൈറ്റി ഐസ്‌ക്രീം അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ഐസ്‌ക്രീമുകളിൽ നട്ട്‌സും മുന്തിരിയുമൊക്കെയാണ് ടോംപ്പിംഗ്‌സ് എങ്കിൽ ചീവീട് വറുത്തതാണ് ഈ ഐസ്‌ക്രീമിന്റെ അലങ്കാരം.
ചീവീടിനെ പൊടിച്ചു ചേർത്ത ധാന്യപ്പൊടി, ക്രീം, വനില എക്‌സ്ട്രാക്ട്, തേൻ എന്നിവയാണ് ഐസ്‌ക്രീമിലെ ചേരുവകൾ. ചീവീട് ഐസ്‌ക്രീം എന്ന് കേൾക്കുമ്പോൾ ആളുകൾ നെറ്റിചുളിക്കുമെങ്കിലും ഈ ഐസ്‌ക്രീമിനെ പറ്റി കേട്ടറിഞ്ഞ് ഇത് കഴിക്കാൻ ബേക്കറിയിലെത്തുന്നവർ നിരവധിയാണെന്നാണ് ബേക്കറിയുടമ തോമസ് മികോളിൻ പറയുന്നത്. ഒരു ബെറ്റിന്റെ അടിസ്ഥാനത്തിലായിരുന്നു തോമസിന്റെ ചീവീട് ഐസ്‌ക്രീം പരീക്ഷണം. ഒരു ശീതകാലം മുഴുവൻ പരീക്ഷണം നടത്തിയതിന് ശേഷമാണ് തോമസ് ഐസ്‌ക്രീം വികസിപ്പിച്ചെടുത്തത്.
Adjust Story Font
16

