Quantcast

സായുധ കലാപത്തിലൂടെ സർക്കാറിനെ അട്ടിമറിക്കാൻ നീക്കം; ജർമനിയിൽ 25 പേർ പിടിയിൽ

പാർലമെന്റ് മന്ദിരം ആക്രമിക്കാനും അധികാരം പിടിച്ചെടുക്കാനും തീവ്രവലതുപക്ഷ സംഘം തയ്യാറെടുത്തതായും റിപ്പോർട്ടുകളുണ്ട്

MediaOne Logo

Web Desk

  • Published:

    8 Dec 2022 9:16 AM GMT

സായുധ കലാപത്തിലൂടെ സർക്കാറിനെ അട്ടിമറിക്കാൻ നീക്കം; ജർമനിയിൽ 25 പേർ പിടിയിൽ
X

ബെർലിൻ: ജർമ്മനിയിൽ സായുധ കലാപത്തിലൂടെ സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ 25 പേർ അറസ്റ്റിൽ. രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ 130 കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിലാണ് തീവ്ര വലതുപക്ഷ ഗ്രൂപ്പ് അംഗങ്ങളും അനുയായികളും അറസ്റ്റിലായത്. ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളിലും 2 പേർ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ വർഷം രൂപമെടുത്ത സംഘത്തിൽ മുൻ സൈനികരുമുണ്ട്. പാർലമെന്റ് മന്ദിരം ആക്രമിക്കാനും അധികാരം പിടിച്ചെടുക്കാനും തീവ്രവലതുപക്ഷ സംഘം തയ്യാറെടുത്തതായും റിപ്പോർട്ടുകളുണ്ട്.

ജർമ്മൻ രാജകുടുംബാംഗമായ ഹെൻറിച്ച് പതിമൂന്നാമനാണ് അട്ടിമറിയുടെ മുഖ്യസൂത്രധാരനെന്നും റിപ്പോർട്ടുകൾ പറയുന്നു. രണ്ടാം ലോകയുദ്ധാനന്തരം രൂപം നൽകിയ ജർമനിയുടെ ഭരണഘടനയെ നിരാകരിക്കുന്ന, റയ്ക്ക് സിറ്റിസൺസ് എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ് ഇവർക്കു പിന്നിൽ. വിവരം ചോർന്നതിനെ തുർന്നാണ് രാജ്യ വ്യാപക റെയിഡ് നടത്തി സംഘത്തിൽ ഉള്ളവരെ പിടികൂടിയത്. ഇവരിൽ ആയുധങ്ങളടക്കമുള്ള വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് അധികൃത‍ർ അറിയിച്ചു.

ഈ സംഘടനയിൽ 21,000 അംഗങ്ങളുണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ ജർമൻ ഭരണസംവിധാനം അട്ടിമറിച്ച് 1871 ലെ സെക്കൻഡ് റയ്ക്ക് എന്ന ജർമൻ സാമ്രാജ്യ മാതൃകയിൽ പുതിയ ഭരണകൂടം ഉണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പറയുന്നു.

TAGS :

Next Story